ബംഗ്ലാദേശിനെതിരെ മിന്നും പ്രകടനം; മിന്നുമണി കേരളത്തിൽ തിരിച്ചെത്തി

കൊച്ചിയിൽ എത്തിയ മിന്നുവിന് ഗംഭീര വരവേൽപ്പാണ് നൽകിയത്

Update: 2023-07-15 02:15 GMT

കൊച്ചി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ ആദ്യമായി ഇടം പിടിച്ച മലയാളി താരം മിന്നുമണി കേരളത്തിൽ തിരിച്ചെത്തി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മിന്നുമണിയെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആദ്യ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടിയായിരുന്നു മിന്നു മണിയുടെ അരങ്ങേറ്റം. ബംഗ്ലാദേശിനെതിരായ സീരീസിൽ മിന്നും പ്രകടനമാണ് മിന്നു കാഴ്ച വെച്ചത്. മൂന്ന് മത്സരങ്ങളിൽ നിന്നായി അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കി. പരമ്പരയ്ക്ക് ശേഷം കൊച്ചിയിൽ എത്തിയ മിന്നുവിന് ഗംഭീര വരവേൽപ്പാണ് നൽകിയത്.

Advertising
Advertising

പ്ലെയിങ്ങ് ഇലവനിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു മിന്നു മണിയുടെ പ്രതികരണം. മുതിർന്ന കളിക്കാരുടെ മികച്ച പിന്തുണ ലഭിച്ചതിനാൽ സമ്മർദ്ദം ഇല്ലാതെ കളിക്കാനായെന്നും മിന്നുമണി പറഞ്ഞു. മിന്നു മണിയെ വരവേൽക്കാൻ നിരവധി ആളുകളാണ് നെടുമ്പാശേരിയിൽ എത്തിയത്. രണ്ടുദിവസം കൊച്ചിയിൽ തങ്ങുന്ന മിന്നുമണി അതിനുശേഷം സ്വന്തം നാടായ വയനാട്ടിലേക്ക് മടങ്ങും.


Full View


Malayali player Minnumani, who was included in the Indian women's cricket team, has returned to Kerala

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News