ഇന്ത്യയിലേക്ക് വിസ ലഭിച്ചില്ല: ചെന്നൈയുടെ ആദ്യ മത്സരത്തിന് മുഈൻ അലി ഇല്ല

നാലാഴ്ച മുമ്പ് അലി വിസയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇപ്പോഴും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Update: 2022-03-23 13:14 GMT

2022 ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ ചെന്നൈയ്ക്കായി ഇംഗ്ലണ്ടിന്റെ മുഈൻ അലി കളിക്കില്ല. ഇന്ത്യയിലേക്കുള്ള വിസ ലഭിക്കാത്തതാണ് മുഈൻ അലിക്ക് തിരിച്ചടിയായത്. നാലാഴ്ച മുമ്പ് അലി വിസയ്ക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇപ്പോഴും നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

'വിസ ലഭിക്കാത്ത വിഷയത്തിൽ ഞങ്ങൾക്കൊന്നും ചെയ്യാനില്ല, മുഈൻ ഇന്ത്യയിൽ പല തവണ കളിച്ചിട്ടുണ്ട്, എന്ത് കൊണ്ടാണ് അദ്ദേഹത്തിന് വിസ അനുവദിക്കാത്തതെന്ന് മനസിലാകുന്നില്ല, ഉടൻ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്':-മുഈൻ അലിയുടെ പിതാവ് മുനിർ അലി ക്രിക്ക്ബസിനോട് പറഞ്ഞു. അതേസമയം ഉടൻ വിസ ലഭിച്ചാലും അടുത്ത മത്സരത്തിൽ തന്നെ മുഈൻ അലിക്ക് കളിക്കാനാവില്ല. മൂന്ന് ദിവസത്തെ ക്വാറന്റൈനാണ് പുറത്ത് നിന്ന് വരുന്നവർക്ക് നിർദേശിച്ചിട്ടുള്ളത്.

Advertising
Advertising

സീസണിലെ ആദ്യ മത്സരം ഇംഗ്ലണ്ട് താരത്തിന് നഷ്ടമാവുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥനും സ്ഥിരീകരിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സും ബിസിസിഐയും മുഈൻ അലിക്ക് വിസ ലഭിക്കുന്നതിനായി ഇടപെടുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാശി വിശ്വനാഥന്‍ പറഞ്ഞു.  കഴിഞ്ഞ വർഷം 15 മത്സരങ്ങളിലായി 356 റൺസും 6 വിക്കറ്റും നേടി ചെന്നൈയുടെ കിരീടനേട്ടത്തിൽ മുഖ്യപങ്ക് വഹിച്ച താരങ്ങളിലൊരാളാണ് മുഈൻ അലി. മാർച്ച് 26 ന് കൊൽക്കത്തയുമായി വാങ്കഡെയിലാണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ ആദ്യ മത്സരം.

അതേസമയം ഇപ്രാവശ്യത്തെ ഐപിഎല്‍ രണ്ട്‌ ഗ്രൂപ്പുകളായാണ്‌ പോരാട്ടം. പ്രാഥമികഘട്ടത്തിൽ 70 മത്സരം. ഗ്രൂപ്പ്‌ എയിൽ അഞ്ചുവട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌, കൊൽക്കത്ത, രാജസ്ഥാൻ റോയൽസ്‌, ഡൽഹി ക്യാപിറ്റൽസ്‌, ലഖ്‌നൗ ടീമുകളാണ്‌. ബി ഗ്രൂപ്പിൽ നാലുവട്ടം ജേതാക്കളായ മഹേന്ദ്രസിങ്‌ ധോണിയുടെ ചെന്നൈക്കൊപ്പം സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ, പഞ്ചാബ്‌ കിങ്‌സ്‌, ഗുജറാത്ത്‌ ടീമുകൾ അണിനിരക്കുന്നു.  

Moeen Ali to Miss Season Opener Against KKR, Confirms CSK CEO

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News