അയാള്‍ മികച്ച ബാറ്ററാണെങ്കില്‍ പിന്നെ ആര്‍ക്കാണ് തര്‍ക്കം? ടെസ്റ്റ് ക്യാപ്റ്റനാരാകണമെന്ന് അസ്ഹര്‍ പറയുന്നു...

ക്രിക്കറ്റിന്റെ എല്ലാഫോര്‍മാറ്റും നോക്കുകയാണെങ്കില്‍ മികച്ച ബാറ്ററാണ് രോഹിത് എന്നും പിന്നെ അദ്ദേഹത്തെ നായകനാക്കുന്നതില്‍ എന്താണ് എതിര്‍പ്പെന്നും അസ്ഹര്‍ ചോദിക്കുന്നു.

Update: 2022-01-18 11:54 GMT

ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം വിരാട് കോഹ്‌ലി രാജിവെച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പര കൈവിട്ടതിന് പിന്നാലെയാണ് കോഹ്‌ലി രാജിക്കാര്യം പ്രഖ്യാപിച്ചത്.

കളിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഇന്ത്യയുടെ ഏറ്റവും വിജയകരമായ നായകൻ എന്ന നിലയിലാണ് കോഹ്‌ലി തന്റെ നായകസ്ഥാനം അവസാനിപ്പിക്കുന്നത്. രാജി പ്രഖ്യാപനത്തിന് പിന്നാലെ കോഹ്‌ലിയുടെ പിൻഗാമിയാര് എന്നത് സംബന്ധിച്ച ചര്‍ത്തകള്‍ ഇപ്പോള്‍ സജീവമാണ്.

എന്നാല്‍ അടുത്ത ടെസ്റ്റ് നായകനാരെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ടെസ്റ്റ് നായകനാക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്നാണ് അസ്ഹര്‍ പറയുന്നത്. ക്രിക്കറ്റിന്റെ എല്ലാഫോര്‍മാറ്റും നോക്കുകയാണെങ്കില്‍ മികച്ച ബാറ്ററാണ് രോഹിത് എന്നും പിന്നെ അദ്ദേഹത്തെ നായകനാക്കുന്നതില്‍ എന്താണ് എതിര്‍പ്പെന്നും അസ്ഹര്‍ ചോദിക്കുന്നു.

Advertising
Advertising

'5-6 വർഷം മുന്നിൽ കാണുന്നത് ഒരു നീണ്ട സമയമാണെന്നാണ് എനിക്ക് തോന്നുന്നത്.അതിന് കാത്തിരിക്കണം, പക്ഷേ വേഗത്തിലുള്ള റിസള്‍ട്ടും ഉണ്ടാവേണ്ടതുണ്ട്. അനുഭവപരിചയമില്ലാത്ത ഒരു കളിക്കാരനെ മുന്നില്‍ നിര്‍ത്തിയാല്‍ അത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും'- അസ്ഹര്‍ പറഞ്ഞു. ദീര്‍ഘകാലത്തേക്കുള്ള നായകനെയാണ് ഇന്ത്യ നോക്കുന്നത് എന്ന പരാമര്‍ശത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

രോഹിത്തിനെ നായകനാക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു. പകരം റിഷഭ് പന്തിനെയാണ് ഗവാസ്‌കര്‍ പിന്തുണച്ചിരുന്നത്.  രോഹിതിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്ഗവാസ്കര്‍,രോഹിതിനെ തഴയുന്നത്. കായികക്ഷമതയിൽ മുന്നിലുള്ള, എല്ലാ മത്സരങ്ങൾക്കും ലഭ്യമായ ഒരു താരത്തെയാണ് ക്യാപ്റ്റനാക്കേണ്ടതെന്നും ഗവാസ്കര്‍ പറയുന്നു. 

'If he's your no.1 player in all formats, what is the problem?': Azharuddin names his pick for India's next Test captain

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News