മുഈന്‍ അലി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയുന്നു

ഡിസംബറില്‍ ആഷസ്പരമ്പര നടക്കാനിരിക്കെയാണ് മുഈന്‍ അലി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങുന്നത്

Update: 2021-09-27 05:03 GMT

ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മുഈന്‍ അലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഡിസംബറില്‍  ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള   ആഷസ്പരമ്പര നടക്കാനിരിക്കെയാണ് മുഈന്‍ അലി വിരമിക്കല്‍ തീരുമാനം പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

പരിമിത ഓവര്‍ ക്രിക്കറ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് എന്നാണ് അറിയുന്നത്. ഇംഗ്ലണ്ട് ടീം ഹെഡ് കോച്ച് ക്രിസ് സില്‍വര്‍ ഹുഡിനെയും ക്യാപ്റ്റന്‍ ജോ റൂട്ടിനെയും മുഈന്‍ അലി ഇക്കാര്യമറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ടിനായി ആകെ 64 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി മുഈന്‍ അലി  2914 റണ്‍സും 195 വിക്കറ്റുകളും നേടിയിട്ടുണ്ട്. 155 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റില്‍ അദ്ദേഹത്തിന്‍റെ ഉയര്‍ന്ന സ്കോര്‍.  ഇപ്പോള്‍ ഐ.പി.എല്‍ മത്സരങ്ങള്‍ക്കായി ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം യു.എ.യിലാണ് മുഈന്‍ അലി. 


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News