ശുഭ്മാൻ ഗില്ലിന്റെ ബൗണ്ടറി: പിന്നാലെ സച്ചിൻ-സച്ചിൻ വിളി, വൈറൽ വീഡിയോ

ശുഭ്മാൻ ഗില്ലിനെചുറ്റിപ്പറ്റിയാണ് ചർച്ചകളേറെയും കൊഴുക്കുന്നത്. അദ്ദേഹത്തിന്റെ ബൗണ്ടറിക്ക് ശേഷമായിരുന്നു ഈ വിളിയെന്നതാണ് പ്രത്യേകത. നേരത്ത സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കറും ശുഭ്മാൻ ഗില്ലും ഡേറ്റിങിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു

Update: 2021-12-05 12:23 GMT
Editor : rishad | By : Web Desk

രണ്ടാം ഇന്നിങ്‌സിലെ 37ാം ഓവറിൽ ടീം സൗത്തിയെ ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ ബൗണ്ടറി പായിക്കുമ്പോൾ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നിന്നുയർന്നത് സച്ചിൻ-സച്ചിൻ വിളികൾ. സച്ചിന്റെ തട്ടകത്തിലാണ് കളിയെങ്കിലും ഒരു ബന്ധവുമില്ലാത്ത നേരത്ത് സച്ചിൻ-സച്ചിൻ എന്ന് കാണികൾക്കിടയിൽ നിന്ന് വിളി വന്നത് ഏവരെയും അമ്പരപ്പിച്ചു. ഈ സച്ചിൻ-സച്ചിൻ വിളി സമൂഹമാധ്യമങ്ങളിലും ചർച്ചയായി.

ശുഭ്മാൻ ഗില്ലിനെ ചുറ്റിപ്പറ്റിയാണ് ചർച്ചകളേറെയും കൊഴുക്കുന്നത്. അദ്ദേഹത്തിന്റെ ബൗണ്ടറിക്ക് ശേഷമായിരുന്നു ഈ വിളിയെന്നതാണ് പ്രത്യേകത. നേരത്ത സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കറും ശുഭ്മാൻ ഗില്ലും ഡേറ്റിങിലാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് മുൻനിർത്തിയാകാം ഗില്ലിന്റെ ബൗണ്ടറിക്ക് പിന്നാലെ ആരാധകർ സച്ചിന്റെ പേര് വിളിച്ചതെന്നാണ് അഭ്യൂഹം.

Advertising
Advertising

രണ്ടാം ഇന്നിങ്‌സിൽ വൺഡൗണായി ക്രീസിലെത്തിയ ഗിൽ 47 റൺസെടുത്ത് പുറത്താകുകയായിരുന്നു. ആദ്യ ഇന്നിങ്‌സിൽ ഓപ്പണറുടെ റോളിലാണ് ഗിൽ എത്തിയത്. 44 റൺസ് നേടി. അതേസമയം രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡിന് ജയിക്കൻ ഇനിയു 400 റൺസ് വേണം അവരുടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രണ്ട് ദിനം ശേഷിക്കെ എളുപ്പത്തിൽ ആ അഞ്ച് വിക്കറ്റുകളും നാളെയോടെ ഇന്ത്യക്ക് വീഴ്ത്താനാകുമെന്നാണ് വിലയിരുത്തൽ.

140ന് അഞ്ച് എന്ന നിലയിലാണ് മൂന്നാം ദിനം സ്റ്റമ്പ് എടുത്തത്. രച്ചിൻ രവീന്ദ്ര(2) ഹെൻറി നിക്കോളാസ്(36) എന്നിവരണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News