പവർപ്ലേ പിടിച്ച് ആസ്‌ട്രേലിയ: ന്യൂസിലാൻഡിന് ഭേദപ്പെട്ട തുടക്കം

ഹേസിൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡ് പിടിച്ചാണ് മിച്ചൽ പുറത്തായത്. മാക്‌സ്‌വെല്ലിനെതിരെ നേടിയ ഒരു സിക്‌സർ മാത്രമാണ് മിച്ചലിന് എടുത്തുപറയാനുള്ളത്.

Update: 2021-11-14 15:48 GMT

പവർപ്ലേയില്‍ ന്യൂസിലാൻഡിനെ പിടിച്ച് ആസ്‌ട്രേലിയ. ആറ് ഓവർ പിന്നിടുമ്പോൾ ന്യൂസിലാൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 33 റൺസെന്ന നിലയിലാണ്. പതിനൊന്ന് റൺസെടുത്ത ഡാരിൽ മിച്ചലാണ് പുറത്തായത്. ഹേസിൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യു വെയ്ഡ് പിടിച്ചാണ് മിച്ചൽ പുറത്തായത്. മാക്‌സ്‌വെല്ലിനെതിരെ നേടിയ ഒരു സിക്‌സർ മാത്രമാണ് മിച്ചലിന് എടുത്തുപറയാനുള്ളത്.

മിച്ചൽ സ്റ്റാർക്കിന്റെ ആദ്യ ഓവറിൽ മികച്ച തുടക്കമാണ് ഗപ്റ്റിൽ ന്യൂസിലാന്‍ഡിനായി നൽകിയത്. 28 റൺസിന്റെ കൂട്ടുകെട്ടാണ് മിച്ചലും ഗപ്റ്റിലും ചേർന്ന് നൽകിയത്. മിച്ചൽ പുറത്തായതോടെ സ്‌കോറിന്റെ വേഗത കുറഞ്ഞു. ടോസ് നേടിയ ആസ്‌ട്രേലിയ ന്യൂസിലാൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പാകിസ്താനെതിരെ സെമിയിൽ കളിച്ച അതേ ടീമുമായാണ് ആസ്‌ട്രേലിയ ഫൈനലിലും ഇറങ്ങുന്നത്.

അതേസമയം ന്യൂസിലാൻഡ് നിരയിൽ പരിക്കേറ്റ ഡെവൻ കോൺവേക്ക് പകരം ടിം സെയ്ഫ്രട്ട് ടീമിൽ ഇടം നേടി. ആര് ജയിച്ചാലും ലോകകപ്പിന് പുതിയ അവകാശികളാകും എന്നതാണ് പ്രത്യേകത.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News