വില്യംസന്‍റെ രക്ഷാ പ്രവര്‍ത്തനം; ന്യൂസിലന്‍റ് ഭേദപ്പെട്ട നിലയില്‍

50 റൺസ് എടുക്കുന്നതിനിടെ മൂന്ന് ബാറ്റർമാരെ നഷ്ടമായ ന്യൂസിലന്‍റിനെ വില്യംസണ്‍ കരകയറ്റുകയായിരുന്നു

Update: 2022-11-09 09:29 GMT

സിഡ്‍നി: ടി20 ലോകകപ്പ് ഒന്നാം സെമിയിൽ ന്യൂസിലന്‍റിനെ  ബാറ്റിങ് തകർച്ചയില്‍ നിന്ന് കരകയറ്റി ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍. 50 റൺസ് എടുക്കുന്നതിനിടെ മൂന്ന്  ബാറ്റർമാരെ നഷ്ടമായ ന്യൂസിലന്‍റിനെ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. 46 റണ്‍സുമായി വില്യംസണും 38 റണ്‍സുമായി മിച്ചലും ക്രീസിലുണ്ട്. 

 ഒന്നാം ഓവറിൽ തന്നെ ഫിൻ അലനെ വിക്കറ്റിന് മുന്നിൽ കുടുക്കി ഷഹീൻ അഫ്രീദിയാണ് ന്യൂസിലന്റിന് ആദ്യ പ്രഹരമേൽപ്പിച്ചത്.ആറാം ഓവറിൽ 21 റൺസെടുത്ത ഡെവോൺ കോൺവേയെ ഷദാബ് ഖാൻ റണ്ണൗട്ടാക്കി. എട്ടാം ഓവറിൽ ആറ് റണ്ണെടുത്ത ഗ്ലേൻ ഫിലിപ്‌സിനെ നവാസാണ് കൂടാരം കയറ്റിയത്. പിന്നീടാണ് വില്യംസണും മിച്ചലും ചേര്‍ന്ന് രക്ഷാ പ്രവര്‍‍ത്തനം ഏറ്റെടുത്തത്.  ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 15 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍റ്  116 റണ്‍സെടുത്തിട്ടുണ്ട്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News