'ഐപിഎല്ലിൽ തിളങ്ങിയാലും ടീം ഇന്ത്യയുടെ അടുത്ത നായകനാകാൻ കഴിയില്ല':കെ.എൽ രാഹുലിനോട് ഗംഭീര്‍

ലഖ്നൗ ടീമിന് ടീമിനെ നയിക്കുന്ന രാഹുലിലെ ബാറ്ററെയാണ് വേണ്ടതെന്നും അല്ലാതെ ക്യാപ്റ്റനെ മാത്രമല്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.

Update: 2022-03-23 14:43 GMT
Editor : rishad | By : Web Desk
Advertising

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയില്‍ മികവ് കാട്ടുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ അടുത്ത നായകനാവാന്‍ സഹായിക്കുമെന്ന് ഉറപ്പില്ലെന്ന് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ.എല്‍ രാഹുലിനോട് ടീം മെന്‍ററായ ഗൗതം ഗംഭീര്‍. ലഖ്നൗ ടീമിന് ടീമിനെ നയിക്കുന്ന രാഹുലിലെ ബാറ്ററെയാണ് വേണ്ടതെന്നും അല്ലാതെ ക്യാപ്റ്റനെ മാത്രമല്ലെന്നും ഗംഭീര്‍ വ്യക്തമാക്കി.  

ഐ.പി.എല്‍ മെഗാ ലേലത്തിന് മുന്‍പ് നടന്ന വലിയ കൂടുമാറ്റങ്ങളിലൊന്നാണ് കെ.എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സ് വിട്ട് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിലെത്തിയത്. പുതുമുഖ ടീമായ ലക്‌നൗ 17 കോടി രൂപ നല്‍കിയാണ് പഞ്ചാബില്‍ നിന്നും രാഹുലിനെ എത്തിച്ചത്. 2018 മുതല്‍ തുടര്‍ച്ചയായി നാലു വര്‍ഷം പഞ്ചാബിനുവേണ്ടി കളിച്ച രാഹുല്‍ ടീമിന്റെ ക്യാപ്റ്റനായി കഴിവ് തെളിയിച്ചിരുന്നു. 

നാലു സീസണിലും തുടര്‍ച്ചയായി വ്യക്തിഗത റണ്‍സ് 550 കടത്തിയ താരങ്ങളിലൊരാളാണ് രാഹുല്‍. അതേസമയം ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെ കീഴില്‍ വൈസ് ക്യാപ്റ്റനാണ് രാഹുല്‍ ഇപ്പോള്‍. രോഹിത് സ്ഥാനം ഒഴിയുമ്പോള്‍ രാഹുല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  ഒരുപക്ഷേ രോഹിതിന് അടുത്ത ലോകകപ്പ് വരെയേ നായകസ്ഥാനത്ത് തുടരാനാകൂ. 

അതേസമയം ഇപ്രാവശ്യത്തെ ഐപിഎല്‍ രണ്ട്‌ ഗ്രൂപ്പുകളായാണ്‌ പോരാട്ടം. പ്രാഥമികഘട്ടത്തിൽ 70 മത്സരം. ഗ്രൂപ്പ്‌ എയിൽ അഞ്ചുവട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌, കൊൽക്കത്ത, രാജസ്ഥാൻ റോയൽസ്‌, ഡൽഹി ക്യാപിറ്റൽസ്‌, ലഖ്‌നൗ ടീമുകളാണ്‌. ബി ഗ്രൂപ്പിൽ നാലുവട്ടം ജേതാക്കളായ മഹേന്ദ്രസിങ്‌ ധോണിയുടെ ചെന്നൈക്കൊപ്പം സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ, പഞ്ചാബ്‌ കിങ്‌സ്‌, ഗുജറാത്ത്‌ ടീമുകൾ അണിനിരക്കുന്നു.

'No guarantee that IPL will help you become India captain' – Gautam Gambhir warns LSG skipper KL Rahul

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News