പുജാര മാത്രമല്ല, ഇംഗ്ലണ്ടിൽ വെടിക്കെട്ട് പ്രകടനവുമായി പൃഥ്വി ഷാ

കൗണ്ടി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന പൃഥ്വി ഷാ, രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ചു.

Update: 2023-08-14 12:08 GMT

ലണ്ടന്‍: ചേതേശ്വർ പുജാരക്ക് പുറമെ ഇംഗ്ലണ്ടിൽ പൃഥ്വി ഷായുടെയും തകർപ്പൻ പ്രകടനം. കൗണ്ടി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഉജ്വല ഫോമിൽ തുടരുന്ന പൃഥ്വി ഷാ, രണ്ടാം മത്സരത്തിലും സെഞ്ച്വറി തികച്ചു.

76 പന്തിൽ 125 റൺസ് നേടിയ പൃഥ്വി ഷായുടെ മിന്നൽ ബാറ്റിങ്ങിന്റെ കരുത്തിൽ ഡെറത്തിനെതിരായ മത്സരത്തിൽ നോർതാംപ്ടൻഷർ 6 വിക്കറ്റിനു വിജയിച്ചു. 15 ഫോറും 7 സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.  നേരത്തേ സോമര്‍സെറ്റിനെതിരായ ആദ്യ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടി റെക്കോഡിട്ട പ്രകടനത്തിനു പിന്നാലെയാണ് ഷായുടെ മറ്റൊരു വെടിക്കെട്ട് ബാറ്റിങ്.

Advertising
Advertising

അന്ന് 153 പന്തില്‍ നിന്ന് 11 സിക്സും 28 ഫോറുമടക്കം 244 റണ്‍സാണ് ഷാ അടിച്ചുകൂട്ടിയത്. ഡെറത്തിനെതിരായ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഡെറം നോർതാംപ്ടൻഷറിനു മുന്നിൽ 199 റൺസിന്റെ വിജയലക്ഷ്യമാണു വെച്ചത്.

43.2 ഓവറില്‍ 198 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ഓപ്പണറായി ഇറങ്ങി തുടക്കം മുതൽ അക്രമിച്ചു കളിച്ച പൃഥ്വി ഷാ ലിസ്റ്റ് എ ക്രിക്കറ്റില്‍ തന്റെ 10–ാം ശതകം കണ്ടെത്തുകയായിരുന്നു. 199 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നോര്‍ത്താംടണ്‍ഷെയര്‍ 25.4 ഓവറില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.



Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News