ബംഗ്ലാദേശിനെ ഓൾഔട്ടാക്കി പാകിസ്താൻ; വിജയലക്ഷ്യം 205 റൺസ്

പാകിസ്താൻ പേസർമാർ മികവ് പുറത്തെടുത്തപ്പോൾ ആറ് ബംഗ്ലാദേശ് ബാറ്റർമാർക്ക് രണ്ടക്കം പോലും കാണാനായില്ല

Update: 2023-10-31 12:20 GMT

കൊൽക്കത്ത: പേസർമാരുടെ പറുദീസയായ കൊൽക്കത്തയിലെ ഈഡൻഗാർഡനിലെ പിച്ചിനെ പാകിസ്താൻ മുതലാക്കിയപ്പോൾ ബംഗ്ലാദേശ് 204 റൺസിന് എല്ലാവരും പുറത്ത്.

45.1 ഓവറിൽ 204 റൺസിന് ബംഗ്ലാദേശ് ഓൾഔട്ടായി. മൂന്ന് വിക്കറ്റുമായി ഷഹീൻ അഫ്രീദി മുന്നിൽ നിന്ന് നയിച്ചപ്പോൾ അത്രയും വിക്കറ്റുമായി കൂട്ടിന് മുഹമ്മദ് വസീം ജൂനിയറും രണ്ട് വിക്കറ്റുമായി ഹാരിസ് റൗഫും കളം നിറഞ്ഞു. 56 റൺസെടുത്ത മഹ്മൂദുള്ളയാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.

നായകൻ ഷാക്കിബ് അൽ ഹസൻ 43 റൺസെടുത്തു. 45 റൺസുമായി ഓപ്പണർ ലിറ്റൻ ദാസും തിളങ്ങി. പാകിസ്താൻ പേസർമാർ ഉഗ്രഫോം തുടർന്നപ്പോൾ ആറ് ബാറ്റർമാർക്ക് രണ്ടക്കം പോലും കാണാനായില്ല. ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടീം സ്‌കോർ തുറക്കും മുമ്പെ ഷഹീൻ അഫ്രീദി ഓപ്പണർ തൻസിദ് ഹസനെ മടക്കി.

ആറ് റൺസ് എടുക്കുമ്പോഴേക്ക് രണ്ടാം വിക്കറ്റും വീണു. പിന്നാലെ മുസ്തഫിസുറും വീണതോടെ ബംഗ്ലാദേശ് 23ന് മൂന്ന് എന്ന നിലയിൽ എത്തി. പിന്നീട് വന്നവർ ബംഗ്ലാദേശിനെ കരകയറ്റുകയായിരുന്നു. ലോകകപ്പിൽ എന്തെങ്കിലും പ്രതീക്ഷകൾ പാകിസ്താന് വേണമെങ്കിൽ ഇന്ന് ജയിച്ചെ തീരു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News