അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ ഗോവയിലേക്ക്; ഇ പാസില്ലാതെ യാത്ര ചെയ്ത പൃഥ്വി ഷായെ തടഞ്ഞ് പോലീസ്

ഐപിഎൽ 2021 നിർത്തിവെച്ചതോടെ അവധിക്കാലം ആഘോഷിക്കാൻ ഗോവയിലേക്ക് പോവുകയായിരുന്നു പൃഥ്വി

Update: 2021-05-17 09:11 GMT
Editor : Roshin | By : Web Desk
Advertising

അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയ ക്രിക്കറ്റ് താരം പൃഥ്വി ഷായെ പൊലീസ് തടഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ഇ പാസ് ഇല്ലാതെ യാത്ര ചെയ്തതിനാണ് താരത്തെ പോലീസ് തടഞ്ഞത്. ഒരു മണിക്കൂറോളം പോലീസിന് മുന്നില്‍ കുടുങ്ങി നില്‍ക്കേണ്ടിവന്ന താരം ഓണ്‍ലൈനായി പാസ് സംഘടിപ്പിച്ച ശേഷമാണ് യാത്ര തുടര്‍ന്നത്.

‌‌ഐപിഎൽ 2021 നിർത്തിവെച്ചതോടെ അവധിക്കാലം ആഘോഷിക്കാൻ ഗോവയിലേക്ക് പോവുകയായിരുന്നു പൃഥ്വി. കോവിഡ് രോ​ഗികൾ ദിനംപ്രതി കൂടുന്നതിനാൽ ഗോവയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മഹാരാഷ്‌ട്ര സർക്കാർ ഏർപ്പെടുത്തിയ ഇ-പാസ് സംവിധാനം പോലും അവ​ഗണിച്ച് താരം യാത്ര നടത്തിയത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ടീമിൽ ഷാ ഇടം നേടിയിട്ടില്ല. 2021 ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ പൃഥ്വി നടത്തിയത്. നഷ്ടപ്പെട്ടുവെന്ന് കരുതിയ ഫോം ഡൊമസ്റ്റിക്, ഐപിഎല്‍ ക്രിക്കറ്റുകളിലെ പ്രകടനങ്ങളിലൂടെ താരം വീണ്ടെടുക്കുകയായിരുന്നു.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News