ചേതേശ്വർ പൂജാര കളി മതിയാക്കി ; വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെ

Update: 2025-08-24 08:20 GMT

രാജ്കോട്ട് : ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ടെസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാര. ഏറെക്കാലം ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പം കളിച്ച താരം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ എട്ടാമത്തെ ഏറ്റവും ഉയർന്ന റൺ സ്കോററാണ്.

103 ടെസ്റ്റ് മത്സരങ്ങളിൽ 19 സെഞ്ച്വറികൾ ഉൾപ്പടെ 7195 റൺസാണ് താരം അടിച്ചെടുത്തത്. 2023 ൽ ഓസ്‌ട്രേലിയക്കെതിരെ ഓവലിൽ കളിച്ച മത്സരമാണ് താരത്തിന്റെ ഇന്ത്യൻ കുപ്പായത്തിലെ അവസാന ടെസ്റ്റ്.

ഗുജറാത്തിലെ രാജ്കോട്ടിൽ ജനിച്ച പൂജാര 2005 ൽ സൗരാഷ്ട്രക്കൊപ്പമാണ് സീനിയർ ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2010 ൽ ബാംഗ്ലൂരിൽ വെച്ച് നടന്ന ടെസ്റ്റിലൂടെ ഇന്ത്യൻ ജേഴ്സിയിൽ അരങ്ങേറ്റം. അതിവേഗം ടെസ്റ്റ് സ്പെഷ്യലിസ്റ്റായി പേരെടുത്ത താരം കൊൽക്കത്ത, പഞ്ചാബ്, ബാംഗ്ലൂർ, ചെന്നൈ ടീമുകൾക്കൊപ്പം ഐപിഎല്ലിലും പങ്കെടുത്തിട്ടുണ്ട്.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News