'ബാറ്റിങ്ങിനിറങ്ങാൻ എനിക്കെങ്ങനെ സ്വന്തമായി തീരുമാനമെടുക്കാനാവും'; മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് അശ്വിൻ

ചെന്നൈ - രാജസ്ഥാൻ മത്സര ശേഷം സമൂഹാധ്യമങ്ങളിൽ ആരാധകർ ചർച്ച ചെയ്തത് ആശ്വിന്റെ ബാറ്റിങ് ഓർഡറിനെകുറിച്ചായിരുന്നു

Update: 2023-04-13 12:03 GMT
Editor : abs | By : Web Desk

അശ്വിൻ

Advertising

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്‌സ്- രാജസ്ഥാൻ റോയൽസ് മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. അവസാന ബോളിലേക്ക് നീങ്ങിയ മത്സരത്തിൽ രാജസ്ഥാൻ മൂന്ന് റൺസിന് വിജയിക്കുകയും ചെയ്തു. എന്നാൽ മത്സര ശേഷം സമൂഹാധ്യമങ്ങളിൽ ആരാധകർ ചർച്ച ചെയ്തത് രാജസ്ഥാൻ താരം ആർ ആശ്വിന്റെ ബാറ്റിങ് ഓർഡറിനെകുറിച്ചായിരുന്നു. അഞ്ചാമനായി ഇറങ്ങിയ താരം 22 പന്തിൽ 30 റൺസ് നേടിയെങ്കിലും വേഗത്തിൽ കുതിച്ച റൺ താരത്തിന്റെ ബാറ്റിങ്ങോടെ മന്ദഗതിയിലായെന്നും താരം സ്വമേധയാ ബാറ്റ് ചെയ്യാനിറങ്ങിയതാണെന്നും വാദങ്ങൾ ഉയർന്നു.

മത്സര ശേഷം മാധ്യമപ്രവർത്തകൻ താരത്തോട് താങ്കൾ സ്വന്തം ഇഷ്ടപ്രകാരം ബാറ്റ് ചെയ്യാനിറങ്ങുകയായിരുന്നോ എന്ന് ചോദിക്കുകയും ചെയ്തു. ഇതാണ് താരത്തെ ചൊടിപ്പിച്ചത്. ''എനിക്ക് താങ്കളെ മനസ്സിലാകുന്നില്ല. എനിക്കെങ്ങനെ സ്വന്തം ഇഷ്ടപ്രകാരം ബാറ്റ് ചെയ്യാനിറങ്ങാനാകും. എല്ലാ കളിയിലു പാഡ് അപ്പ് ചെയ്യുന്നത് എപ്പോൾ വേണമെങ്കിലും ഇറങ്ങാൻ വേണ്ടി തന്നെയാണ്. നിർദേശം കിട്ടുമ്പോൾ ഇറങ്ങുന്നു''. താരം പറഞ്ഞു.

തന്റെ മുൻ ടീമായ ചെന്നെെക്കെതിരെ ബൗളിങ്ങിലും തിളങ്ങിയതാരം പ്ലെയർ ഓഫ് ദ മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു. നാല് ഓവറിൽ 25 റൺസ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം ചെന്നൈക്കെതിരെ നേടിയത്.

രാജസ്ഥാൻ 8.5 ഓവറിൽ 88 റൺസിൽ നിൽക്കവെയായിരുന്നു മൂന്ന് വിക്കറ്റ് നഷ്ടമായപ്പോൾ അഞ്ചാമനായി അശ്വിൻ കളത്തിലിറങ്ങിയത്. 22 പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്‌സറുമടക്കം 30 റൺസാണ് താരം നേടിയത്. ഈ സീസണിലെ രാജസ്ഥാന്റെ പഞ്ചാബിനെതിരെയാ മത്സരത്തിൽ അശ്വിനെ ഓപ്പണറായി ഇറക്കിയിരുന്നു.

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് റണ്‍‌സിന്‍റെ നാടകീയ ജയം. അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ വീഴുകയായിരുന്നു. അവസാന ഓവറില്‍ രണ്ട് സിക്സറുകളടിച്ച് ധോണി ചെന്നൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല. രാജസ്ഥാന്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News