വിദേശ ടി20 ലീഗുകളിൽ ഇന്ത്യൻ താരങ്ങൾക്ക് പങ്കെടുക്കാൻ അനുമതി നൽകണം - രവി ശാസ്ത്രി
Update: 2025-10-16 15:05 GMT
ന്യുഡൽഹി : ഇന്ത്യൻ താരങ്ങൾക്ക് വിദേശ ടി20 ലീഗുകളിൽ കളിക്കാൻ അനുമതി നൽകണമെന്ന് മുൻ പരിശീലകൻ രവി ശാസ്ത്രി. അന്താരഷ്ട്ര താരങ്ങളോടൊപ്പം കളിക്കുന്നത് ഇന്ത്യയിലെ യുവ താരങ്ങൾക്ക് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും ഇന്ത്യ പോലൊരു വലിയ രാജ്യത്ത് എല്ലാവർക്കും കളിക്കാൻ അവസരം ലഭിക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു സ്വകാര്യ മാധ്യമവുമായുള്ള പോഡ്കാസ്റ്റിലായിരുന്നു രവി ശാസ്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. നിലവിൽ വിരമിക്കൽ പ്രഖ്യാപിച്ച താരങ്ങൾക്ക് മാത്രമാണ് വിദേശ ലീഗുകളിൽ കളിക്കാനുള്ള അനുമതിയുള്ളത്. അടുത്തിടെ ഐപിഎല്ലിൽ നിന്നും വിരമിച്ച വെറ്ററൻ താരം രവിചന്ദ്ര അശ്വിൻ ബിഗ്‌ബാഷ് ലീഗിൽ കരാറൊപ്പിട്ടിരുന്നു.