ഇംഗ്ലണ്ടിനെതിരെ പന്തോ, കാർത്തികോ? ആരിറങ്ങണം; പ്രതികരണവുമായി രവിശാസ്ത്രി
ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യ തോറ്റത്. പിന്നീട് എല്ലാ മത്സരങ്ങളും ജയിച്ചു
മെല്‍ബണ്‍: സൂപ്പര്‍12 ഘട്ടം അവസാനിച്ചതോടെ ടീം ഇന്ത്യയുടെ ശ്രദ്ധ മുഴുവനും ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തിലേക്കാണ്. ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്കയോടാണ് ഇന്ത്യ തോറ്റത്. പിന്നീട് എല്ലാ മത്സരങ്ങളും ജയിച്ചു. ഇന്ത്യന്‍ ടീമില്‍ ആരെകളിപ്പിക്കണം എന്നതുവരെ ചര്‍ച്ചകളില്‍ സജീവമായ നിലനില്‍ക്കുന്നു.
അതിലൊന്നാണ് പന്തിന് പകരം റിഷബ് പന്തിനെ ഇറക്കണോ എന്നത്. ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി മുന്‍ഇന്ത്യന്‍ പരിശീലകന്‍ രവിശാസ്ത്രി എത്തിയിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ റിഷഭ് പന്തിനെ നിർബന്ധമായും കളിപ്പിക്കണമെന്നാണ് രവിശാസ്ത്രി പറയുന്നത്. സെമിയിൽ ദിനേഷ് കാർത്തിക് സെമിയിൽ ഫലപ്രദമാകില്ലെന്നും പന്ത് സെമിയിൽ ടീമിൻ്റെ എക്സ് ഫാക്ടറായി മാറുമെന്നും ശാസ്ത്രി പറയുന്നു.
ദിനേഷ് കാർത്തിക് ഒരു ടീം പ്ലെയറാണ്. എന്നാൽ ഇംഗ്ലണ്ടിനെതിരെയോ ന്യൂസിലൻഡിനെതിരെയോ മത്സരം വരുമ്പോൾ ഒരു ടീം പ്ലെയറെ നമുക്ക് തത്കാലം ആവശ്യമില്ല. പകരം ഒരു മാച്ച് വിന്നറായ ഇടംകയ്യൻ ടീമിൽ വേണം. ശാസ്ത്രി പറഞ്ഞു. നിങ്ങൾ കളിക്കുന്നത് അഡലെയ്ഡിലാണ്. അവിടെ സ്ക്വയർ ഷോർട്ട് ബൗണ്ടറിസാണ്. കൂടാതെ ഇംഗ്ലണ്ടിൻ്റെ വൈവിധ്യമുള്ള ആക്രമണത്തെ നേരിടാൻ ഇന്ത്യയ്ക്ക് ഒരു ലെഫ്റ്റ് ഹാൻഡറെയാണ് ആവശ്യം ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം. സിഡ്നിയിൽ നടക്കുന്ന പോരാട്ടത്തിൽ പാകിസ്താൻ ന്യൂസിലൻഡിനെ നേരിടും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം. തുടർച്ചയായ രണ്ടാം ഫൈനൽ ലക്ഷ്യമിടുന്ന കിവീസ്. കിവീസിനെ പൂട്ടി രണ്ടാം കിരീടത്തിലേക്ക് കടക്കാൻ ഒരുങ്ങുന്ന പാകിസ്താൻ. ട്വന്റി 20 ലോകകപ്പിന്റെ ആദ്യ സെമിയിൽ തീപാറും. ഗ്രൂപ്പിലെ കളികൾ നോക്കിയാൽ മുൻതൂക്കം ന്യൂസിലൻഡിനാണ്. ഒറ്റ മത്സരത്തിലെ കിവീസ് തോറ്റിട്ടുള്ളൂ. ബാറ്റർമാരും ബൗളർമാരും ഫോമിലാണ്. ഗ്ലെൻ ഫിലിപ്സ് കെയിൻ വില്യംസൺ ഡെവൺ കോൺവേ എന്നിവരാണ് ബാറ്റിങിലെ തുറുപ്പുചീട്ടുകൾ.