'കേറിപ്പോര്.. '; രോഷാകുലനായി റിഷഭ് പന്ത്, ഡല്‍ഹി-രാജസ്ഥാന്‍ മത്സരത്തിനിടെ നാടകീയ രംഗങ്ങള്‍

ഡൽഹി ഇന്നിങ്സിലെ അവസാന ഓവറിലാണ് നാടകീയ രംഗങ്ങള്‍‌ അരങ്ങേറിയത്

Update: 2022-04-23 03:48 GMT
Advertising

ഐ.പി.എൽ ഇതുവരെ കണ്ടിട്ടില്ലാത്ത നാടകീയ സംഭവങ്ങൾക്കാണ് ഇന്നലെ നടന്ന രാജസ്ഥാൻ- ഡൽഹി മത്സരം സാക്ഷ്യം വഹിച്ചത്. ഡൽഹി ഇന്നിങ്സിലെ അവസാന ഓവറിലെ ഒരു പന്ത് അമ്പയര്‍ നോബോൾ വിളിക്കാതിരുന്നതിനെചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങൾക്ക് വഴി തുറന്നത്.

ഡൽഹിക്ക് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 36 റൺസ്. വിൻഡീസ് താരം മക്കോയ് എറിഞ്ഞ ആദ്യ മൂന്ന് പന്തും നാട്ടുകാരൻ റോവൻ പവൽ ഗാലറിയിലെത്തിച്ചു. മൂന്നാം പന്ത് അനുവദനീയമായതിലും ഉയർന്നാണ് വന്നതെന്നും നോബോൾ വിളിക്കണമെന്നും ആവശ്യപ്പെട്ട് ഡൽഹി ഡഗ്ഔട്ടിൽ നിന്നും ക്യാപ്ടൻ റിഷഭ് പന്തിന്‍റേയും കൂട്ടരുടെയും ഇടപെടൽ

അമ്പയര്‍ നോബോൾ  അനുവദിക്കാത്തതിനെ തുടർന്ന് ക്രീസിലുണ്ടായിരുന്ന റോവൻ പവലിനെയും കുൽദീപ് യാദവിനെയും റിഷഭ് പന്ത് തിരികെ വിളിച്ചു. ഇതിനിടെ  ഡൽഹി ക്യാമ്പില്‍  എത്തി ജോസ് ബട്‍ലറുടെ രോഷപ്രകടനം. ഡൽഹി ഒഫീഷ്യലായ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്കിറങ്ങി അമ്പയറുമായി തർക്കിച്ചു. 

 പക്ഷേ തീരുമാനം മാറ്റാൻ അമ്പയര്‍മാര്‍ തയ്യാറായില്ല. ചെറിയ ഇടവേളയ്ക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോൾ തുടർച്ചയായി മൂന്ന് സിക്സർ പറത്തിയ പവല്‍ നാലാം പന്തിലും ഒരു കൂറ്റടനടിക്ക് ശ്രമിച്ചു. പക്ഷേ പവലിന്‍റെ പോരാട്ടം  സഞ്ജുവിന്‍റെ കയ്യില്‍ അവസാനിച്ചു. രാജസ്ഥാന്‍ റോയല്‍സിന് 15 റണ്‍സിന്‍റെ  വിജയം. 

IPL 2022: Rishabh Pant loses cool as DC vs RR match ends with no-ball controversy

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News