ഏകദിന പരമ്പരയിലും രോഹിത്ത് ഇല്ല; കെ എല്‍ രാഹുല്‍ നയിക്കും; ബുംറ വൈസ് ക്യാപ്റ്റന്‍

വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. വെങ്കടേഷ് അയ്യര്‍, റുതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Update: 2022-01-01 01:07 GMT

ദക്ഷിണാഫ്രിക്കക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായ സാഹചര്യത്തില്‍ കെ എല്‍ രാഹുല്‍ ആണ് ടീമിനെ നയിക്കുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിന്റെ ഉപനായകന്‍. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. വെങ്കടേഷ് അയ്യര്‍, റുതുരാജ് ഗെയ്കവാദ് എന്നിവരും ഏകദിന ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വിരാട് കോഹ്‌ലിക്ക് പകരം രോഹിതിന് ക്യാപ്റ്റൻ സ്ഥാനം നൽകിയതിന് ശേഷമുള്ള ആദ്യ പരമ്പരയാണിത്. പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു. പരിക്കിന്റെ പിടിയിലുള്ള അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിച്ചില്ല. ഓപ്പണർ ശിഖർ ധവാൻ തിരിച്ചെത്തി. ഋതുരാജ് ഗെയ്ക്‌വാദ്, വെങ്കിടേഷ് അയ്യർ എന്നിവർ ടീമിലുണ്ട്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Advertising
Advertising

പരിശീലനത്തിനിടെ പരിക്കേറ്റ രോഹിത് ശര്‍മ്മ ഇപ്പോള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലാണ്. താരം പൂര്‍ണ കായികക്ഷമത വീണ്ടെടുത്തിട്ടില്ല. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനമാണ് റുതുരാജിനും വെങ്കടേഷിനും തുണയായത്.

ടീം: കെ.എൽ. രാഹുൽ, ധവാൻ, ഗെയ്ക് വാദ്, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ, വെങ്കിടേഷ്, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, രവിചന്ദ്ര അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, വാഷിങ്ടൺ സുന്ദർ, ബുംറ, ഭുവനേശ്വർ കുമാർ, ദീപക് ചാഹർ, പ്രസിദ്ധ് കൃഷ്ണ, ശാർദൂൽ ഠാക്കൂർ, മുഹമ്മദ് സിറാജ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News