'രോഹിത് ശര്‍മ്മയാകും ലോകകപ്പിലെ ടോപ് സ്‌കോറർ': പ്രവചനവുമായി സെവാഗ്

2019 ലോകകപ്പില്‍ രോഹിതിന്റേത് മികച്ച പ്രകടനമായിരുന്നു. 9 മത്സരങ്ങളിൽ നിന്ന് 81 റണ്‍സ് ശരാശരിയിൽ 648 റൺസാണ് രോഹിത് അന്ന് നേടിയത്

Update: 2023-08-26 13:01 GMT

ന്യൂഡല്‍ഹി: വരുന്ന ലോകകപ്പിലെ ടോപ് റൺ സ്‌കോററായി ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ ഫിനിഷ് ചെയ്യുമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദർ സെവാഗ്. ലോകകപ്പ് വരുമ്പോൾ രോഹിതിന്റെ ഊർജവും പ്രകടനവും ഉയരുമെന്നും ഇന്ത്യയുടെ വ്യത്യസ്ത നായകനാകാന്‍ അദ്ദേഹത്തിന് കഴിയുമെന്നും സെവാഗ് പറഞ്ഞു.

''ആരായിരിക്കും ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുക എന്ന് എന്നോടു ചോദിച്ചാല്‍ എന്റെ ഉത്തരം രോഹിത് ശര്‍മ എന്നായിരിക്കും. ഓപ്പണിങ് ഇറങ്ങുമ്പോള്‍ കൂടുതല്‍ അവസരം ലഭിക്കും. ഈ ചോദ്യത്തിന്റെ ഉത്തരത്തില്‍ മറ്റൊരാളും എന്റെ മനസിലുണ്ട്. എങ്കിലും ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ഞാന്‍ രോഹിതിനെ തെരഞ്ഞെടുക്കും''- ഇങ്ങനെയായിരുന്നു സെവാഗിന്റെ വാക്കുകള്‍.  

Advertising
Advertising

2019 ലോകകപ്പില്‍ രോഹിതിന്റേത് മികച്ച പ്രകടനമായിരുന്നു. 9 മത്സരങ്ങളിൽ നിന്ന് 81 റണ്‍സ് ശരാശരിയിൽ 648 റൺസാണ് രോഹിത് അന്ന് നേടിയത്. അഞ്ച് സെഞ്ച്വറികളും കണ്ടെത്തിയിരുന്നു. ഈ വർഷം നടന്ന എല്ലാ ഫോർമാറ്റിലും മികച്ച ഫോമിലാണ് രോഹിത്. 16 മത്സരങ്ങളിൽ നിന്ന് രോഹിത് 48.57 ശരാശരിയിൽ 923 റൺസ് നേടിയിട്ടുണ്ട്. മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയും രോഹിത് ലോകകപ്പിൽ മികച്ച പ്രകടനം നടത്തുമെന്ന് പ്രവചിച്ചിരുന്നു. 

അതേസമയം ഒക്‌ടോബര്‍ അഞ്ചിന് നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസിലന്‍ഡും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നതോടെയാണ് 2023 ഏകദിന ലോകകപ്പിന് ഇന്ത്യയില്‍ തുടക്കമാകുന്നത്. നവംബര്‍ 19ന് ഇതേ സ്റ്റേഡിയത്തിലാണ് കലാശപ്പോരും.   

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News