റസ്സൽ റിയൽ ഓൾറൗണ്ടർ; ഹൈദരാബാദിനെതിരെ കൊൽക്കത്തക്ക് 54 റൺസ് വിജയം

മൂന്നു ഫോറും നാലു സിക്സുമടക്കം 49 റൺസ് നേടിയ ആൻഡ്രേ റസ്സൽ മൂന്നു വിക്കറ്റും നേടി

Update: 2022-05-14 17:50 GMT
Advertising

ആൻഡ്രേ റസ്സലിന്റെ ഔൾറൗണ്ട് മികവിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 54 റൺസ് വിജയം. ആൻഡ്രേ റസ്സലിന്റെ മികവിൽ കൊൽക്കത്ത പടുത്തുയർത്തിയ 178 റൺസ് വിജയലക്ഷ്യം തേടിയുള്ള ഹൈദരാബാദിന്റെ പ്രയാണം 123 റൺസിലൊതുങ്ങി. ഹൈദരാബാദിനായി രണ്ടും സിക്‌സും നാലു ഫോറുമടക്കം ഓപ്പണർ അഭിഷേക് 43 റൺസ് നേടി. എയ്ഡൻ മർക്രം 25 പന്തിൽ 32 റൺസ് നേടി. ഉമേഷ് യാദവിന്റെ പന്തിൽ മർക്രം ബൗൾഡായി. മറ്റൊരു ഓപ്പണറും ക്യാപ്റ്റനുമായ കെയിൻ വില്യംസൺ ഒമ്പത് റൺസ് നേടി പുറത്തായി.

ആൻഡ്രേ റസ്സലിനായിരുന്നു വിക്കറ്റ്. രാഹുൽ തൃപാതിയും ഒമ്പത് റൺസുമായി തിരിച്ചുനടന്നു. ടിം സൗത്തി സ്വന്തം ബോളിൽ ക്യാച്ചെടുക്കുകയായിരുന്നു. നിക്കോളാസ് പൂരൻ(2), വാഷിങ്ഡൺ സുന്ദർ(4) പെട്ടെന്ന് പുറത്തായി.

ഏഴാമതിറങ്ങിയ ആൻഡ്രേ റസ്സൽ വെടിക്കെട്ട് തീർത്തതോടെയാണ്‌ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന് 178 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്ചത്. മൂന്നു ഫോറും നാലു സിക്സുമടക്കം 49 റൺസ് നേടിയ ആൻഡ്രേ റസ്സൽ മൂന്നു വിക്കറ്റും നേടി. അഞ്ചാമതിറങ്ങി,  റസ്സലിന് പിന്തുണ നൽകിയ സാം ബില്ലിങ്‌സ് മൂന്നു ഫോറും ഒരു സിക്‌സുമടക്കം 34 റൺസാണ് നേടിയത്. ബില്ലിങ്‌സിനെ കെയ്ൻ വില്യംസന്റെ കയ്യിലെത്തിച്ച് ഭുവനേശ്വർ കുമാറാണ് ഈ കൂട്ടുകെട്ട്‌ പൊളിച്ചത്.



ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ഓപ്പണർ വെങ്കിടേഷ് അയ്യരെ തുടക്കത്തിൽ തന്നെ നഷ്ടമായി. ഒരു ഫോറുമായി ഏഴു റൺസ് നേടിയ താരത്തെ മാർകോ ജാൻസെൻ ബൗൾഡാക്കുകയായിരുന്നു. വൺഡൗണായെത്തിയ നിതീഷ് റാണ മൂന്നും സിക്‌സും ഒരു ഫോറുമായി അടിച്ചുതകർത്തു കളിച്ചെങ്കിലും ഉംറാൻ മാലികിന്റെ പന്തിൽ ശശാങ്ക് സിങിന് ക്യാച്ച് നൽകി പുറത്തായി. 16 പന്തിൽ 26 റൺസാണ് താരം നേടിയിരുന്നത്. മറ്റൊരു ഓപ്പണറായ അജിങ്ക്യ രഹാനെ മൂന്നു സിക്‌സറടക്കം 24 പന്തിൽ 28 റൺസ് നേടി. എന്നാൽ ഉംറാൻ മാലികിന്റെ പന്തിൽ ശശാങ്കിന് തന്നെ ക്യാച്ച് നൽകി തിരിച്ചുനടന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരും ഉംറാൻ മാലികിന് മുമ്പിൽ വീണു. രാഹുൽ തൃപാദിക്ക് ക്യാച്ച് നൽകിയായിരുന്നു നായകന്റെ മടക്കം. പിന്നീടെത്തിയ റിങ്കു സിങ് ടി. നടരാജന്റെ പന്തിൽ എൽ.ബി.ഡബ്ല്യൂ ആയി. തുടർന്നാണ്‌ വിക്കറ്റ് കീപ്പർ സാം ബില്ലിങ്‌സും ആൻഡ്രേ റസ്സലും ഒത്തുചേർന്നത്.


ഹൈദരാബാദിനായി ഉംറാൻ മാലിക് 33 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റ് നേടി. ഭുവനേശ്വർ കുമാർ, മാർകോ ജാൻസെൻ, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റും നേടി.


Kolkata Knight Riders won by 54 runs against Sun risers Hyderabad 

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News