'ക്രിക്കറ്റിലെ മഞ്ഞുമ്മൽ ഗേൾസ്'; വനിതാ പ്രീമിയർ ലീഗിലും മഞ്ഞുമ്മൽ തരംഗം-വീഡിയോ

ലേഡി പൊള്ളാർഡ് എന്നാണ് സഹ താരങ്ങൾക്കിടയിൽ മലയാളി താരം അറിയപ്പെടുന്നത്.

Update: 2024-03-11 07:57 GMT
Editor : Sharafudheen TK | By : Web Desk

 മുംബൈ: വനിതാ പ്രീമിയർ ലീഗിലും മഞ്ഞുമ്മൽ ബോയ്‌സ് തരംഗം. മുംബൈ ഇന്ത്യൻസ് ഡ്രസിങ് റൂമിലാണ് താരങ്ങൾ സൂപ്പർഹിറ്റ് സിനിമയിലെ പാട്ടുപാടി തകർത്തത്. മലയാളി താരം സജന സജീവനും കീർത്തന ബാലകൃഷ്ണനും ചേർന്നാണ്  സിനിമയിലെ ഗാനം ആലപിച്ചത്. ജുവൽ ഗോസ്വാമിയും ഇരുവർക്കുമൊപ്പം ആഘോഷത്തിൽ പങ്കുചേർന്നു. മുംബൈ ഇന്ത്യൻസ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ ഇതിനകം വൈറലായി.

മഞ്ഞുമ്മൽ ബോയ്‌സ് കണ്ടതിനു ശേഷമുള്ള സുഹൃത്തുക്കളുടെ ആഘോഷം എന്ന അടികുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. നേരത്തെയും സജന പാട്ടുപാടി സഹതാരങ്ങളെ ഞെട്ടിച്ചിരുന്നു. ആരാധകർക്കൊപ്പമുള്ള ആഘോഷ പരിപാടിക്കിടെ മുംബൈ താരം കലാഭവൻ മണിയുടെ പാട്ടുപാടിയാണ് ശ്രദ്ധനേടിയത്. കാണികളിൽ ഒരാൾക്കൊപ്പമാണ് ചാലക്കുടി ചന്തക്ക് പോകുമ്പോൾ എന്ന ഗാനം പാടിത്തകർത്തത്.

Advertising
Advertising

മാനന്തവാടി സ്വദേശിനിയായ 26കാരി ഉദ്ഘാടന മത്സരത്തിൽ അവസാനത്തെ പന്തിൽ ജയിക്കാൻ അഞ്ച് റൺസ് വേണമെന്നിരിക്കെ സിക്‌സർ പറത്തി മുംബൈയ്ക്ക് വിജയം നേടികൊടുത്തിരുന്നു. അവിശ്വസിനീയ പ്രകടനത്തിലൂടെ ലേഡി പൊള്ളാർഡ് എന്നാണ് സഹതാരങ്ങൾക്കിടയിൽ മലയാളിതാരം അറിയപ്പെടുന്നത്. ഫീൽഡിങിലും പൊള്ളാർഡിനെ അനുസ്മരിപ്പിക്കുംവിധം തകർപ്പൻ ക്യാചുകളുമായി താരം തിളങ്ങിയിരുന്നു. അണ്ടർ 23 വനിതാ ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറി ഉൾപ്പെടെ ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി മികവുതെളിയിച്ച സജന ഡബ്ലുപിഎലിലും തന്റെ ഓൾറൗണ്ട് പ്രകടനത്തിലൂടെ ശ്രദ്ധനേടുകയാണ്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News