സംഞ്ജു ടി-20 യിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാള്‍: കുമാര്‍ സംഗക്കാര

സംഞ്ജു വളരെ എളുപ്പത്തിൽ ഇടപഴകാൻ കഴിയുന്നയാളാണെന്നും ഹാസ്യപ്രകൃതക്കാരനായ അദ്ദേഹത്തോടൊപ്പം ജോലിയെടുക്കുന്നത് രസകരമാണെന്നും സംഗക്കാര പറഞ്ഞു

Update: 2022-03-21 13:02 GMT

രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു വി സാംസണെ വാനോളം പുകഴ്ത്തി ടീം ഹെഡ് കോച്ച് കുമാർ സംഗക്കാര. ടി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അദ്ദേഹം എന്ന് സംഗക്കാര പറഞ്ഞു. ബാറ്റ് കൊണ്ട് മാത്രമല്ല നേതൃപാടവം കൊണ്ടും അമ്പരപ്പിച്ച കളിക്കാരനാണ് സംഞ്ജു എന്ന് സംഗക്കാര കൂട്ടിച്ചേർത്തു.

"ടി-20  ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളാണ് സംഞ്ജു. ഒരു ബാറ്റർക്ക് വേണ്ട എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. ഞാൻ പരിശീലക സ്ഥാനമേറ്റെടുക്കും മുമ്പേ അദ്ദേഹം ടീമിന്റെ ഭാഗമാണ്. രാജസ്ഥാൻ റോയൽസിനോട് അദ്ദേഹത്തിന് അടങ്ങാത്ത അഭിനിവേശമാണെന്ന് എനിക്ക് നന്നായറിയാം. മികച്ചൊരു ലീഡര്‍ കൂടെയാണയാള്‍‌. നേതൃപാടവം അദ്ദേഹത്തിൽ ഉൾച്ചേർന്ന ഗുണമാണ്. ഓരോ തവണയും അദ്ദേഹത്തിന്‍റെ കളി മെച്ചപ്പെട്ടുകൊണ്ടേയിരിക്കുന്നു"- സംഗക്കാര പറഞ്ഞു.

Advertising
Advertising

സംഞ്ജു വളരെ എളുപ്പത്തിൽ ഇടപഴകാൻ കഴിയുന്നയാളാണെന്നും ഹാസ്യപ്രകൃതക്കാരനായ അദ്ദേഹത്തോടൊപ്പം  ജോലിയെടുക്കുന്നത് രസകരമാണെന്നും സംഗക്കാര പറഞ്ഞു. മാർച്ച് 29 ന് പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ഐ. പി. എല്ലില്‍   രാജസ്ഥാൻ റോയൽസിന്‍റെ ആദ്യമത്സരം. മാര്‍ച്ച് 26 നാണ് ഐ.പി.എല്‍ പതിനഞ്ചാം സീസണ്‍ ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ഐ.പി.എല്‍ പതിനാലാം സീസണിലെ ഫൈനലിസ്റ്റുകളായ  ചെന്നൈ സൂപ്പര്‍കിഗ്സും  കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. വാംഗഡെയിലാണ് മത്സരം. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News