26.80 ലക്ഷം; കേരള ക്രിക്കറ്റ് ലീഗിൽ റെക്കോർഡ് തുക നേടി സഞ്ജു സാംസൺ

Update: 2025-07-05 07:52 GMT
Editor : safvan rashid | By : Sports Desk

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം സഞ്ജു സാംസൺ. 26.80 ലക്ഷം രൂപ നൽകിയാണ് സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്. തൃശൂർ ടൈറ്റൻസ്, ട്രിവാൻഡം റോയൽസ് എന്നിവർ ഉയർത്തിയ കനത്ത വെല്ലുവിളി മറികടന്നാണ് സൂപ്പർതാരത്തെ കൊച്ചിൻ ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കിയത്.

​മറ്റു പ്രമുഖ താരങ്ങളായ വിഷ്ണു വിനോദിനും രഞ്ജി ടീമിലെ സ്ഥിരസാന്നിധ്യമായ ജലജ് സക്സേനക്കും ലേലത്തിൽ വലിയ ആവശ്യക്കാരുണ്ടായിരുന്നു. 12. 80 ലക്ഷത്തിന് വിഷ്ണുവിനെ കൊല്ലം സെയിലേഴ്സും 12.40 ലക്ഷത്തിന് സക്സേനയെ ആലപ്പി റിപ്പിൾസും സ്വന്തമാക്കി.

എംഎസ് അഖിൽ 8.40 ലക്ഷം (കൊല്ലം സെയിലേഴ്സ്), സിജോ​ മോൻ ജോസഫ് 5.20 ലക്ഷം (തൃശൂർ ടൈറ്റൻസ്),വിനൂപ് മനോഹരൻ 3 ലക്ഷം (കൊച്ചി ബ്ലൂ ടൈഗേഴ്സ്), ബേസിൽ എൻ.പി 5.40 ലക്ഷം (ആലപ്പി റിപ്പിൾസ്), ഏദൻ ആപ്പിൾ ഡോം 1.50 ലക്ഷം (കൊല്ലം സെയിലേഴ്സ്), മനു കൃഷ്ണൻ 1.80 ലക്ഷം (കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്), എം നിഖിൽ 5.90 ലക്ഷം (ട്രിവാൻഡ്രം റോയൽസ്), അക്ഷയ് മനോഹർ 3.50 ലക്ഷം (തൃശൂർ ടൈറ്റൻസ്), റിയ ബഷീർ 1.6 ലക്ഷം (ട്രിവാൻഡ്ം റോയൽസ്), പവൻ രാജ് 2.50 ലക്ഷം (കൊല്ലം സെയിലേഴ്സ്) എന്നിങ്ങനെയാണ് മറ്റുപ്രധാന ലേലങ്ങൾ. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News