'സിക്‌സറടിക്കാൻ എന്തിനാണ് പത്തു പന്തുകൾ,ആദ്യ പന്തിൽതന്നെ നേടണം' ; നയം വ്യക്തമാക്കി സഞ്ജു സാംസൺ

ആർആർ നായകസ്ഥാനത്തേക്കെത്തിയതിനെ കുറിച്ചും താരം അഭിപ്രായം പങ്കുവെച്ചു.

Update: 2024-03-09 16:36 GMT
Editor : Sharafudheen TK | By : Web Desk
Advertising

ന്യൂഡൽഹി: പുതിയ സീസൺ ഐപിഎലിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ വെടിപൊട്ടിച്ച് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. ഇത്തവണ ഏതുവിധത്തിലാകും താൻ കളിക്കുകയെന്നത് വ്യക്തമാക്കുന്ന പ്രതികരണമാണ് താരം നടത്തിയത്.

സിക്‌സർ നേടാൻ എന്തിനാണ് പത്തുപന്തുകൾ നേരിടുന്നത്.  ആദ്യ പന്തിൽ തന്നെ സിക്‌സടിക്കാനാണ് ആഗ്രഹം-സ്‌പോർട്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ മലയാളിതാരം പറഞ്ഞു. എന്റെ ചിന്താഗതിയിൽ വന്ന മാറ്റമാണിത്. വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്നാണ്  ആഗ്രഹിക്കുന്നതെന്നും സഞ്ജു വ്യക്തമാക്കി.

ആർആർ നായകസ്ഥാനത്തേക്കെത്തിയതിനെ കുറിച്ചും താരം അഭിപ്രായം പങ്കുവെച്ചു. ദുബൈയിൽ കളിക്കുന്നതിനിടെയാണ് ടീമിനെ നയിക്കാൻ തയാറാണോയെന്ന് ഉടമ ചോദിച്ചത്. തയാറാണെന്ന് അപ്പോൾതന്നെ മറുപടിയും നൽകി. ഐപിഎലിൽ തന്റെ പരിചയം കണക്കിലെടുത്താണ് അവർ തിരഞ്ഞെടുത്തതെന്നും സഞ്ജു പറഞ്ഞു.

മാർച്ച് 22നാണ് ഐപിഎൽ 2024 സീസൺ ആരംഭിക്കുന്നത്. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ റണ്ണറപ്പായ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. 24ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News