"ഞാന്‍ വളരെ മികച്ചൊരു പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ഭക്ഷണം കഴിക്കുന്ന ഹെറ്റിക്കും നന്ദി"; രാജസ്ഥാന്‍ ക്യാമ്പില്‍ കൂട്ടച്ചിരി പടര്‍ത്തി സഞ്ജുവിന്‍റെ ട്രോള്‍

രാജസ്ഥാൻ റോയൽസ് ടീമിലെ താരങ്ങളും ടീം സ്റ്റാഫുകളുമടക്കം മുഴുവൻ പേർക്കും നന്ദി പറഞ്ഞ് സംഞ്ജു നടത്തിയ പ്രഭാഷണം കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ പങ്കുവച്ചത്

Update: 2022-06-05 16:51 GMT

ഐ.പി.എൽ സീസൺ അവസാനിച്ച് രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ നിന്ന് മടങ്ങുന്ന താരങ്ങളോട് ക്യാപ്റ്റൻ സഞ്ജു സാംസൺ നടത്തിയ വിടവാങ്ങൽ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. പ്രസംഗത്തിനിടെ വിൻഡീസ് താരം ഷിംറോൺ ഹെറ്റ്‌മെയറിനെ സഞ്ജു ട്രോളിയത് രാജസ്ഥാൻ ക്യാമ്പിൽ കൂട്ടച്ചിരി പടർത്തി. രാജസ്ഥാൻ റോയൽസ് ടീമിലെ താരങ്ങളും ടീം സ്റ്റാഫുകളുമടക്കം മുഴുവൻ പേർക്കും നന്ദി പറഞ്ഞ് സഞ്ജു നടത്തിയ പ്രഭാഷണം കഴിഞ്ഞ ദിവസമാണ് രാജസ്ഥാൻ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ പേജിൽ പങ്കുവച്ചത്.

"രാജസ്ഥാൻ റോയൽസിന്‍റെ ഭാഗമായ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. എന്‍റെ ചില തീരുമാനങ്ങൾ മികച്ചതായിരുന്നു. എന്നാൽ ചിലത് വളരേ മോശമായിരുന്നു എന്നുമറിയാം. സംഗക്കാരക്ക് നന്ദി. എന്നെ ഒരു മികച്ച ക്യാപ്റ്റനാക്കി വളർത്തിയത് അദ്ദേഹമാണ്. കഴിഞ്ഞ സീസണിൽ നമ്മൾ ഏഴാം സ്ഥാനത്തിനും എട്ടാം സ്ഥാനത്തിനും വേണ്ടിയാണ് മത്സരിച്ചത്. അവിടെ നിന്നുമാണ് നമ്മുടെ ഈ ഉയർച്ച. ടീംമംഗങ്ങളേയും സ്റ്റാഫുകളേയുമൊക്കെ അഭിനന്ദിക്കുന്നു"

Advertising
Advertising

ഇതിന് ശേഷമാണ് ഡ്രസ്സിങ് റൂമിൽ ചിരിപടർത്തിയ സംഭവമരങ്ങേറിയത്. സംഞ്ജു പ്രഭാഷണം നടത്തിക്കൊണ്ടിരിക്കേ തൊട്ടപ്പുറത്തിരുന്ന് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന ഹെറ്റ്‌മെയറെ നോക്കി സഞ്ജു ഇങ്ങനെ പറഞ്ഞു. "ഞാന്‍ വളരെ നല്ലൊരു പ്രസംഗം നടത്തിക്കൊണ്ടിരിക്കേ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഹെറ്റിക്കും നന്ദി" ഇതു കേട്ടതും ഡ്രസ്സിങ് റൂമില്‍ കൂട്ടച്ചിരി ഉയര്‍ന്നു. സഞ്ജുവിന്‍റെ വാക്കുകൾ കേട്ട് കണ്ണു തുറിച്ചിരിക്കുന്ന ഹെറ്റ്മയറിന്‍റെ ദൃശ്യങ്ങൾ വൈറലാണിപ്പോള്‍. 




Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News