ക്യാച്ച് എടുക്കുന്നതിന് മുമ്പെ ഹസരങ്ക ചിരിച്ചുതുടങ്ങി: അഞ്ചാം തവണയും സഞ്ജു വീണു

അഞ്ച് ഇന്നിങ്‌സിനിടെ ഇത് നാലാം തവണയാണ് സഞ്ജു, ഹസരങ്കയ്ക്ക് മുന്നിൽ കീഴടങ്ങുന്നത്

Update: 2022-09-06 13:21 GMT
Editor : rishad | By : Web Desk

പൂനെ: ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിനെതിരെ തോറ്റെങ്കിലും രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണിന്റെ പുറത്താകലിൽ ഫാൻസ് ഹാപ്പിയല്ല. അഞ്ച് ഇന്നിങ്‌സിനിടെ ഇത് നാലാം തവണയാണ് സഞ്ജു, ഹസരങ്കയ്ക്ക് മുന്നിൽ കീഴടങ്ങുന്നത്. ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഹസരങ്കയ്ക്ക് തന്നെ റിട്ടേൺ ക്യാച്ച് നൽകിയായിരുന്നു സഞ്ജുവിന്റെ മടക്കം. 

ഹസരങ്കയെ സ്റ്റമ്പിൽ നിന്ന് മാറി അടിച്ചുപറത്താനായിരുന്നു സഞ്ജുവിന്റെ ശ്രമം. എന്നാൽ വിദഗ്ധമായി പന്തെറിഞ്ഞ ഹസരങ്ക, സഞ്ജുവിനെ റിട്ടേൺ ക്യാച്ച് കെണിയിലാക്കുകയായിരുന്നു. പന്ത് കൈകളിലേക്ക് വരുന്ന വേളയിൽ തന്നെ ഹസരങ്ക ചിരിക്കുന്നുണ്ടായിരുന്നു. തന്റെ നീക്കം ഫലം കണ്ടതിലാവണം ആ ചിരിയെന്നാണ് രാജസ്ഥാൻ ആരാധകർ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

Advertising
Advertising

സഞ്ജുവിനെതിരെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 15 പന്തുകളാണ് ശ്രീലങ്കന്‍ താരമായ ഹസരങ്ക എറിഞ്ഞത്. ഇതിൽ നാല് പ്രാവശ്യം സഞ്ജുവിനെ പുറത്താക്കുകയും ചെയ്തു. എട്ട് റൺസ് മാത്രമെ സഞ്ജുവിന് ഹസരങ്കയ്‌ക്കെതിരെ നേടാനായുള്ളൂ. 

ബാംഗ്ലൂരിനെതിരായ മത്സരത്തിൽ എട്ട് റൺസാണ് സഞ്ജു നേടിയത്. ഒരു സിക്‌സറും സഞ്ജു കണ്ടെത്തി. അതേസമയം നാല് ഓവർ എറിഞ്ഞ ഹസരങ്ക 32 റൺസ് വിട്ടുകൊടുത്തു. വീഴ്ത്തിയത് സഞ്ജുവിന്റെ വിക്കറ്റും. അതേസമയം നാല് വിക്കറ്റിനായിരുന്നു ബാംഗ്ലൂരിന്റെ ജയം. രാജസ്ഥാൻ ഉയർത്തിയ 170 എന്ന വിജയലക്ഷ്യം അഞ്ച് പന്തുകളും നാല് വിക്കറ്റുകളും ബാക്കിയിരിക്കെ ബാംഗ്ലൂർ മറികടക്കുകയായിരുന്നു. ശഹബാസ് അഹമ്മദും ദിനേശ് കാർത്തിക്കുമാണ് ബാംഗ്ലൂരിന് ജയമൊരുക്കിയത്. ഷഹബാസ് അഹമ്മദ് 45 റൺസ് നേടി പുറത്തായപ്പോൾ 44 റൺസ് നേടിയ ദിനേശ് കാർത്തിക് പുറത്താകാതെ നിന്നു. 




Summary:Sanju Samson failure against Hasaranga again during IPL 2022

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News