സയ്യിദ് മുഷ്താഖ് അലി ട്രോഫി : കേരളത്തെ സഞ്ജു നയിക്കും

യുവതാരം അഹമ്മദ് ഇമ്രാൻ ഉപനായകൻ

Update: 2025-11-22 15:40 GMT

തിരുവനന്തപുരം : 2025 സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് ടീമിന്റെ നായകൻ. യുവതാരം അഹമ്മദ് ഇമ്രാൻ ഉപനായകനാവും. നവംബർ 26 മുതൽ ഡിസംബർ 8 വരെ ലക്നൗവിലാണ് ഈ വർഷത്തെ ടൂർണമെന്റ് നടക്കുന്നത്. മുഖ്യപരിശീലകൻ അമയ് ഖുറാസിയക്ക് കീഴിലിറങ്ങുന്ന ടീം ഈ മാസം 22 ന് ലക്നൗവിലെക്ക് യാത്ര തിരിക്കും.

ടീം : സഞ്ജു സാംസൺ (നായകൻ), അഹമ്മദ് ഇമ്രാൻ (ഉപനായകൻ), രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ധീൻ, വിഷ്ണു വിനോദ്, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഖിൽ സ്കറിയ, ബിജു നാരായണൻ, അങ്കിത് ശർമ, കൃഷ്ണ ദേവൻ, അബ്ദുൽ ബാസിത്, ശറഫുദ്ധീൻ എൻ.എം, സിബിൻ ഗിരീഷ്, കൃഷ്ണ പ്രസാദ്, സാലി സാംസൺ, വിഘ്‌നേശ് പുത്തൂർ, സൽമാൻ നിസാർ.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News