പുതിയ ലുക്കിൽ സാറ ടെണ്ടുൽക്കർ, ശുഭ്മാൻ ഗിൽ എവിടെയെന്ന് ആരാധകർ

ശുഭ്മാൻ ഗിൽ കഹാം ഹോ തും (എവിടെ ശുഭ്മാൻ ഗിൽ) എന്നാണ് ഒരു ആരാധകൻ ചോദിച്ചത്

Update: 2021-06-05 15:18 GMT
Editor : abs | By : Web Desk

അച്ഛൻ സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് മകൾ സാറ ടെണ്ടുൽക്കർ. ഇൻസ്റ്റഗ്രാമിൽ 12 ലക്ഷം പേരാണ് സാറയെ പിന്തുടരുന്നത്. മുംബൈയിലെ ഒരു ക്ലിനിക്കിന് പുറത്ത് സാറ ഈയിടെ നടത്തിയ ഔട്ടിങ്ങാണ് ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചത്.

മാസ്‌ക് ധരിച്ച് റോഡിലൂടെ ഫോണിൽ സംസാരിച്ചുവരുന്നതാണ് ചിത്രം. അതിമനോഹരമായ ഫ്‌ളോറൽ ഡ്രസാണ് സാറ അണിഞ്ഞിട്ടുള്ളത്. കൈയിൽ ബാഗുമുണ്ട്.

ഫോട്ടോയ്ക്ക് സാമൂഹിക മാധ്യമങ്ങളില്‍ ചില ആരാധകർ കമന്റ് ചെയ്തത് രസകരമായാണ്. ശുഭ്മാൻ ഗിൽ കഹാം ഹോ തും (എവിടെ ശുഭ്മാൻ ഗിൽ) എന്നാണ് ഒരു ആരാധകൻ ചോദിച്ചത്. നേരത്തെ, ഇരുവരും പ്രണയത്തിലാണ് എന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 

Advertising
Advertising




താൻ സ്വന്തമാക്കിയ കാറിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വേളയിൽ സാറ പങ്കുവച്ച ഇമോജിയാണ് അഭ്യൂഹങ്ങൾക്ക് വഴിവച്ചത്. ഹൃദയചിഹ്നമാണ് സാറ കമന്റായി ഇട്ടിരുന്നത്. ഗില്ലും ഇതേ രീതിയിൽ മറുപടി നൽകി. ഇതോടെ ആരാധകർ ഇതേറ്റെടുക്കുകയായിരുന്നു.

അതിനിടെ, ഈയിടെ ഒരു ഇൻസ്റ്റഗ്രാം സംവാദത്തിൽ താൻ ആരുമായും പ്രണയത്തിലല്ല എന്ന് ഗിൽ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒരാളെ കൂടെ കൂട്ടാൻ ഏതായാലും താത്പര്യമില്ല എന്നായിരുന്നു ഗില്ലി്‌ന്റെ മറുപടി.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News