ചഹലിനെ മുണ്ടുടുപ്പിച്ച് സഞ്ജു; 'കീലേരി ചഹൽ' മാസ് ലുക്കിലെന്ന് സോഷ്യൽ മീഡിയ

സഞ്ജുവിനൊപ്പം കറുത്ത മുണ്ടുടുത്ത് നിൽക്കുന്ന ചഹലിന്റെ ചിത്രം രാജസ്ഥാൻ റോയൽസ് ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്

Update: 2023-04-03 15:19 GMT
Editor : abs | By : Web Desk

രാജസ്ഥാൻ റോയൽസ് താരം യുസ്‌വേന്ദ്ര ചഹൽ സഞ്ജു സാംസണിനൊപ്പം എത്തിയ  കീലേരി അച്ചു റീൽസാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം ട്രെൻഡിങ് ആയത്. ഇപ്പോഴിതാ തന്റെ സഹ പ്രവർത്തകരെ മുണ്ടുടുപ്പിച്ചിരിക്കുയാണ് രജസ്ഥാൻ നായകൻ സഞ്ജു. സഞ്ജുവിനൊപ്പം കറുത്ത മുണ്ടുടുത്ത് നിൽക്കുന്ന ചഹലിന്റെ ചിത്രം രാജസ്ഥാൻ റോയൽസ് ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോയ്ക്ക് താഴെ ആരാധകർ രസകരമായ കമന്റുകളുമായി നിറഞ്ഞിട്ടുണ്ട്.

Advertising
Advertising

മുണ്ടിനു കടപ്പാട് സഞ്ജുവിനാണെന്ന് കൂടെ ഒരു ക്യാപ്ഷനും ഫോട്ടോയ്ക്ക് താഴെ നൽകിയിട്ടുണ്ട്. മാത്രമല്ല രാജസ്ഥാൻ റോയൽസിൻറെ വെടിക്കെട്ട് താരം ഷിമ്രോൻ ഹെറ്റ്മെയറും മുണ്ട് ഉടുത്ത് നിൽക്കുന്ന ചിത്രങ്ങൾ ട്വിറ്ററിൽ ട്രെൻഡിങ്ങാണ്.

'ഞങ്ങളോട് രണ്ടാളോടും കളിക്കാൻ ആരുണ്ടെന്ന് ചോദിക്കുന്ന' കീലേരി അച്ചു കോമഡി സീനാണ് ചഹലും സഞ്ജുവും പുനരാവിഷ്‌കരുന്നത്. 'കീലേരി ചഹൽ ഇൻ ടൗൺ, ടൈം ടു യുസി ടു ലേൺ സം മലയാളം- യുസ്വേന്ദ്ര ചഹലിന് മലയാളം പഠിക്കാനുള്ള സമയം- എന്ന കുറിപ്പോടെയാണ് വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ വീഡിയോ വൈറലായി.

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സഞ്ജു എന്ന ക്യാപ്റ്റന്റെ ചിറകിലേറിയാണ് രാജസ്ഥാൻ റോയൽസ് കൂറ്റൻ വിജയം സ്വന്തമാക്കിയത്. പേസിനൊപ്പം സപിന്നിനെയും അനായാസമായി ബൗണ്ടറി കടത്തി സഞ്ജു പിന്നെയും കളം നിറഞ്ഞു. ഐപിഎല്ലിൽ 2020 മുതൽ മൂന്നാം നമ്പറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് സഞ്ജുവാണ്. ഇപ്പോഴാണ് താരത്തിന് ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതും ചർച്ചയാവുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News