നാല് വർഷം വാട്‌സ്ആപ്പ് ഡി.പി മാറ്റാതെ ശ്രേയസ് അയ്യരുടെ പിതാവ്; ഒടുവിൽ ആ സ്വപ്‌നം യാഥാർത്ഥ്യമായി

മകൻ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷത്തിലാണ് ശ്രേയസിന്റെ അച്ഛൻ സന്തോഷ് അയ്യർ. ട്വന്റി-20, ഏകദിനം എന്നിവയേക്കാള്‍ ടെസ്റ്റില്‍ മകന്‍ കളിക്കുന്നത് കാണാനാണ് താന്‍ ഏറെ ആഗ്രഹിച്ചിരുന്നതെന്നാണ് സന്തോഷ് അയ്യർ പറയുന്നത്.

Update: 2021-11-25 14:22 GMT
Editor : rishad | By : Web Desk

2021 നവംബർ 25 ഈ ദിവസം ആര് മറന്നാലും ഇന്ത്യന്‍‌ ബാറ്റര്‍ ശ്രേയസ് അയ്യരും അദ്ദേഹത്തിന്റെ കുടുംബവും മറക്കില്ല. കാൺപൂരിൽ നടക്കുന്ന ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിനായി ശ്രേയസ് അയ്യര്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ദിനമാണ് എന്നതാണ് പ്രത്യേകത. ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കറാണ് അയ്യർക്ക് തന്റെ ടെസ്റ്റ് ക്യാപ്പ് കൈമാറിയത്.

മകൻ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷത്തിലാണ് ശ്രേയസിന്റെ അച്ഛൻ സന്തോഷ് അയ്യർ. ട്വന്റി-20, ഏകദിനം എന്നിവയേക്കാള്‍ ടെസ്റ്റില്‍ മകന്‍ കളിക്കുന്നത് കാണാനാണ് താന്‍ ഏറെ ആഗ്രഹിച്ചിരുന്നതെന്നാണ് സന്തോഷ് അയ്യർ പറയുന്നത്. നാല് വര്‍ഷത്തോളമായി സന്തോഷിന്റെ വാട്‌സ്ആപ്പ് ഡിപി ശ്രേയസ് 2017ലെ ഇന്ത്യയുടെ ടെസ്റ്റ് വിജയം ആഘോഷിക്കുന്ന ചിത്രമാണ്. ആസ്‌ട്രേലിയയെ 2-1ന് തോല്‍പ്പിച്ച് ഇന്ത്യ ചാമ്പ്യന്‍മാരായപ്പോള്‍ ശ്രേയസ് കിരീടവുമായി നില്‍ക്കുന്നതാണ് ചിത്രം.

Advertising
Advertising

ഇപ്പോഴിതാ, 2017 മുതൽ തന്റെ ഈ വാട്ട്‌സ്ആപ്പ് ഡിപി ഒരിക്കലും മാറ്റാത്തത് എന്തുകൊണ്ടാണെന്ന് സന്തോഷ് വ്യക്തമാക്കിയിരിക്കുന്നു. മകന്‍ ഒരിക്കലെങ്കിലും ടെസ്റ്റില്‍ കളിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആ ഡിപി മാറ്റാതിരുന്നതെന്നും ഇടയ്ക്കിടെ ആ ചിത്രം കാണുന്നത് കൂടുതല്‍ ഊജ്ജം നല്‍കിയെന്നുമാണ് സന്തോഷ് പറയുന്നത്. വിരാട് കോലിക്ക് പകരക്കാരനായാണ് ശ്രേയസ് അന്ന് ടീമിലെത്തിയത്. എന്നാല്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടിനായിരുന്നില്ല. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരെയും പകരക്കാരന്റെ റോളിലാണ് അയ്യര്‍ എത്തിയത്.

ലോകേഷ് രാഹുല്‍ പരിക്കേറ്റ് പുറത്തായതും വിരാട് കോലി, രോഹിത് ശര്‍മ്മ എന്നീ വമ്പന്‍ തോക്കുകള്‍ക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്നുമാണ് അയ്യര്‍ ടീമില്‍ എത്തുന്നത്. രണ്ടാം വരവില്‍ അയ്യര്‍ പ്ലെയിങ് ഇലവനില്‍ ഇടം നേടുകയും ചെയ്തു. അതും മികച്ച ഫോമോടെ. കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യ തകരുമെന്ന ഘട്ടത്തിലായിരുന്നു അയ്യരുടെ രക്ഷാപ്രവര്‍ത്തനം. ശ്രേയസ് 136 പന്തില്‍ നിന്ന് രണ്ടു സിക്‌സും ഏഴു ഫോറുമടക്കം 75 റണ്‍സോടെ പുറത്താകാതെ നില്‍ക്കുകയാണ്. അരങ്ങേറ്റത്തിൽ തന്നെ ശ്രേയസ് അയ്യർ സെഞ്ച്വറി തികയ്ക്കുമോ എന്ന് ആരാധകർ ഉറ്റുനോക്കുകയാണ്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News