'ആശങ്കപ്പെടാനുണ്ട്': ഹാർദിക് പാണ്ഡ്യയുടെ ഫോമിൽ വസീം ജാഫർ

പാണ്ഡ്യയെ മാറ്റണമെന്നും വിൻഡീസിനെതിരെ അദ്ദേഹത്തിന്റെ ഒരു തന്ത്രവും വിജയിച്ചില്ലെന്നുമൊക്കെയാണ് വിമർശനങ്ങൾ

Update: 2023-08-14 14:56 GMT

മുംബൈ: വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പര തോറ്റതോടെ ടി20 നായകൻ ഹാർദിക് പാണ്ഡ്യക്ക് നേരെ വിമർശനങ്ങളുടെ കുത്തൊഴുക്കാണ്. പാണ്ഡ്യയെ മാറ്റണമെന്നും വിൻഡീസിനെതിരെ അദ്ദേഹത്തിന്റെ ഒരു തന്ത്രവും വിജയിച്ചില്ലെന്നുമൊക്കെയാണ് വിമർശനങ്ങൾ. ഇപ്പോഴിതാ മുൻ ഇന്ത്യൻ താരം വസീം ജാഫറും വിമർശനവുമായി എത്തിയിരിക്കുന്നു. പാണ്ഡ്യയുടെ ഫോമിൽ ആശങ്കയുണ്ടെന്ന് പറയുകയാണ് ജാഫർ.

''ഈ പരമ്പരയില്‍ മുഴുവന്‍ ഹാര്‍ദ്ദിക് ബാറ്റ് ചെയ്ത രീതി ശരിക്കും ആശങ്കപ്പെടുത്തുന്നതാണ്. മെല്ലെത്തുടങ്ങി അവസാനം അടിച്ചു തകര്‍ക്കുന്ന പണ്ഡ്യയെയാണ് കുറച്ചു കാലമായി നമ്മള്‍ കാണുന്നത്. എന്നാല്‍ ഈ പരമ്പരയില്‍ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ മാത്രമാണ് അത് വിജയിച്ചത്. ആ മത്സരത്തിലും വളരെ പതുക്കെയാണ് പാണ്ഡ്യ തുടങ്ങിയത്. സ്ലോഗ് ഓവറുകളിലാണ് റണ്ണടിച്ചത്. പണ്ടത്തെപ്പോലെ ക്രീസിലെത്തിയപാടെ തകര്‍കത്തടിക്കുന്ന പാണ്ഡ്യയെ കാണാനാവില്ല. തകര്‍ത്തടിക്കില്ലെന്ന് മാത്രമല്ല പന്ത് നല്ല രീതിയില്‍ സ്ട്രൈക്ക് ചെയ്യാന്‍ പോലും പാണ്ഡ്യക്ക് കഴിയുന്നില്ല''- വസിം ജാഫര്‍ പറഞ്ഞു. 

ഏഷ്യാകപ്പും ഏകദിന ലോകകപ്പും അടുത്തിരിക്കെ ഹാര്‍ദികിന്റെ മോശം ഫോം ഇന്ത്യക്ക് ആശങ്കയാണ്. നിലവില്‍ ടീം പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഹാര്‍ദികിനെ ഒഴിവാക്കാനിടയില്ല.  ആഗസ്റ്റ് 31 ന് ആരംഭിക്കാനിരിക്കുന്ന ഏഷ്യാ കപ്പിൽ സെപ്തംബർ 2 ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. അഞ്ചാം ടി20യിൽ എട്ട് വിക്കറ്റിനായിരുന്നു വെസ്റ്റ്ഇൻഡീസിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 166 എന്ന വിജയലക്ഷ്യം വിൻഡീസ് വെറും രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തിയാണ് മറികടന്നത്. പരമ്പര ഇന്ത്യ 3-2നാണ് കൈവിട്ടത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News