മാരക ഫോമിൽ മാർക്രം: എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക

എട്ട് വിക്കറ്റിന്റ മികച്ച വിജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. ടൂർണമെന്റിലെ ആദ്യ ജയമാണ് ദക്ഷിണാഫ്രിക്കയുടെത്. അതേസമയം കളിച്ച രണ്ടിലും തോറ്റ വെസ്റ്റ് ഇൻഡീസ് പരുങ്ങലിലായി.

Update: 2021-10-26 13:52 GMT
Editor : rishad | By : Web Desk
Advertising

ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ വെസ്റ്റ്ഇൻഡീസിനെതിരെ തകർപ്പൻ ജയവുമായി ദക്ഷിണാഫ്രിക്ക. എട്ട് വിക്കറ്റിന്റ മികച്ച വിജയമാണ് പ്രോട്ടീസ് സ്വന്തമാക്കിയത്. ടൂർണമെന്റിലെ ആദ്യ ജയമാണ് ദക്ഷിണാഫ്രിക്കയുടെത്. അതേസമയം കളിച്ച രണ്ടിലും തോറ്റ വെസ്റ്റ് ഇൻഡീസിന്റെ നില പരുങ്ങലിലായി.

വെസ്റ്റ്ഇൻഡീസ് ഉയർത്തിയ 144 എന്ന വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 18.2 ഓവറിൽ വെറും രണ്ട് വിക്കറ്റുകൾ നഷ്ടപ്പെടുത്തി മറികടക്കുകയായിരന്നു. 25 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ എയ്ഡൻ മാർക്രമിന്റെ മാരക ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയുടെ രക്ഷക്കെത്തിയത്. 43 റൺസുമായി റാസി വാൻ ഡെർ ഡസൻ ഉറച്ച പിന്തുണ കൊടുത്തു. ഇരുവരെയും പുറത്താക്കാൻ വിൻഡീസ് പന്തേറുകാർക്ക് ആയില്ല.

26 പന്തിൽ നിന്ന് നാല് പടുകൂറ്റൻ സിക്‌സറുകളും രണ്ട് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു മാർക്രമിന്റെ ഇന്നിങ്‌സ്. നാകൻ ടെമ്പ ബാവുമ (2) റീസ ഹെൻഡിക്‌സ്(39) എന്നിവരാണ് പുറത്തായത്. വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ വിക്കറ്റ് ഒമ്പത് റൺസെടുക്കുന്നതിനിടെ വീണെങ്കിലും പിന്നീട് വന്നവർ പരിക്കുകളില്ലാതെ ടീമിനെ കരകയറ്റുകയായിരുന്നു. 

തുടക്കം നന്നായെങ്കിലും ഒടുക്കം വെസ്റ്റ്ഇൻഡീസിനെ തളർത്തിയപ്പോൾ ലോകകപ്പ് ടി20യിലെ വിൻഡീസ് ഉയര്‍ത്തിയത് 144 റൺസ് വിജയലക്ഷ്യമാണ്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക വെസ്റ്റ്ഇൻഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ്ഇൻഡീസ് 143 റൺസ് നേടിയത്. ലെൻഡി സിമ്മൺസും എവിൻ ലെവീസും ചേർന്ന് 73 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് ഓപ്പണിങിൽ പടുത്തുയർത്തിയത്.

എവിൻ ലെവീസ് 56 റൺസ് നേടി. 35 പന്തിൽ നിന്ന് ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ലെവീസിന്റെ ഇന്നിങ്‌സ്. എന്നാൽ ലെൻഡി സിമ്മൺസിന് കാര്യമായ പിന്തുണകൊടുക്കാനായില്ല. 16 റൺസ് നേടിയെങ്കിലും 35 പന്തുകൾ നേരിട്ടു. ഒരൊറ്റ ബൗണ്ടറിയോ സിക്‌റോ കണ്ടെത്താൻ സിമ്മൻസിനായില്ല.

ഓപ്പണിങ് സഖ്യത്തെ കേശവ് മഹാരാജ് പൊളിച്ചതോടെ വിൻഡീ് നിര തകർന്നു. പിന്നെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു. ഡ്വെയ്ൻ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നായകൻ കീരൺ പൊള്ളാർഡ് ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും 20 പന്തിൽ 26 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. വാലറ്റത്തിന് കാര്യമായ സംഭാവന നൽകാനായില്ല.


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News