'വളർത്തുദോഷം': ഗംഭീറിനെതിരെ രൂക്ഷപ്രതികരണവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി

തർക്കവുമായി ബന്ധപ്പെട്ട് ശ്രീശാന്ത് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോക്ക് താഴെയായിരുന്നു ഭുവനേശ്വരിയുടെ കമന്റ്

Update: 2023-12-07 15:39 GMT

ന്യൂഡൽഹി: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിനിടെ ശ്രീശാന്തും ഗൗതം ഗംഭീറും തമ്മിലുണ്ടായ വാക്ക്തർക്കത്തില്‍ പ്രതികരണവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി. ഗംഭീറിനെതിരെ രൂക്ഷപ്രതികരണമാണ് ഭുവനേശ്വരി നടത്തിയത്. ഗംഭീറിന്റേത് വളർത്തുദോഷമാണെന്നായിരുന്നു ഭുവനേശ്വരിയുടെ പ്രതികരണം.

തർക്കവുമായി ബന്ധപ്പെട്ട് ശ്രീശാന്ത് പോസ്റ്റ് ചെയ്ത ഇൻസ്റ്റഗ്രാം വീഡിയോക്ക് താഴെയായിരുന്നു ഭുവനേശ്വരിയുടെ കമന്റ്.

''വർഷങ്ങളോളം ഇന്ത്യൻ ടീമില്‍ ഒരുമിച്ചു കളിച്ച സഹതാരത്തിന് ഇത്രയും തരംതാഴാനാകുമെന്ന് ശ്രീയിൽനിന്നു കേട്ടപ്പോള്‍ ഞെട്ടിപ്പോയി. സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച് കാലങ്ങൾക്ക് ശേഷമാണ് ഇങ്ങനെയൊക്കെ. വളർത്തുദേഷമാണ് കാണിക്കുന്നത്. ശരിക്കും ഞെട്ടിപ്പോയി''- ഇങ്ങനെയായിരുന്നു ഭുവനേശ്വരിയുടെ വാക്കുകള്‍. 

Advertising
Advertising

അതേസമയം ഗംഭീർ തന്നെ തെറി പറഞ്ഞുവെന്നും നിരന്തരം വാതുവെപ്പുകാരൻ എന്ന് വിളിച്ചതായും ശ്രീശാന്ത് വെളിപ്പെടുത്തി. ഗംഭീറാണ് മോശം വാക്കുകൾ ഉപയോഗിച്ചതെന്നും അമ്പയർമാർ പിടിച്ചുമാറ്റിയപ്പോഴും തരംതാണ വാക്കുകളാണ് ഗംഭീർ നടത്തിയതെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. തർക്കം സംബന്ധിച്ച രണ്ടാമത്തെ വീഡിയോയിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

 ശ്രീശാന്തിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ ഭാര്യ ഭുവനേശ്വരി രേഖപ്പെടുത്തിയ കമന്റ്

ആദ്യം പങ്കുവെച്ച വീഡിയോയിൽ ഗംഭീറിനെ രൂക്ഷമായ ഭാഷയിലാണ് ശ്രീശാന്ത് വിമർശിച്ചത്. സെവാഗിനെപ്പോലെ മുതിർന്ന കളിക്കാർക്ക് ബഹുമാനം കൊടുക്കാത്തയാളാണ് ഗംഭീറെന്നും കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ എന്താണ് ഗംഭീർ പറഞ്ഞതെന്ന് അപ്പോള്‍ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഒന്നുമറിയില്ലെന്ന മട്ടിൽ ഗംഭീർ എക്‌സിൽ പ്രതികരിച്ചതോടെയാണ് രണ്ടാമത്തെ വീഡിയോയിൽ താരത്തിന്റെ വാക്കുകൾ ശ്രീശാന്ത് വെളിപ്പെടുത്തിയത്.

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിൽ ഗുജറാത്ത് ജയന്റ്‌സും ഇന്ത്യ കാപ്പിറ്റൽസും തമ്മിലെ മത്സരത്തിനിടെയാണ് സമൂഹമാധ്യമങ്ങളിൽ ഇത്രയധികം ചർച്ചയായ വാക്ക്‌പോര് നടന്നത്. ഗുജറാത്ത് താരമായ ശ്രീശാന്ത് എറിഞ്ഞ രണ്ടാം ഓവറിൽ ഗംഭീർ തുടർച്ചയായി ഫോറും സിക്‌സറും നേടിയതോടെയാണ് ഇരുവരും ഉരസിയത്. പ്രചരിക്കുന്ന വീഡിയോയിൽ ആരാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ടതെന്ന് വ്യക്തമാകുന്നില്ലെങ്കിലും ഗംഭീറാണെന്നാണ് ശ്രീശാന്ത് പറയുന്നത്. അതേസമയം ഗംഭീറിന്റെ ഭാഗത്ത് നിന്ന് വിശദീകരണമൊന്നും വന്നിട്ടില്ല. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News