'പാരമ്പര്യം' കാത്ത് സൂര്യകുമാർ യാദവും: കപ്പ് ഉയർത്തിയത് റിങ്കുവും ജിതേഷും

2007ൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി തുടങ്ങിവെച്ചതാണ്‌ സൂര്യകുമാർ യാദവും പിന്തുടർന്നത്.

Update: 2023-12-04 13:19 GMT
Editor : rishad | By : Web Desk
Advertising

ബംഗളൂരു: ആസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ട്രോഫി യുവതാരങ്ങൾക്ക് നൽകി സൂര്യകുമാർ യാദവ്. 2007ൽ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി തുടങ്ങിവെച്ചതാണ്‌ സൂര്യകുമാർ യാദവും പിന്തുടർന്നത്.

നായകനായുള്ള ആദ്യ പരമ്പര വിജയമാണൊന്നും സൂര്യ നോക്കിയില്ല, പുതുമുഖങ്ങളായ റിങ്കു സിങിനും ജിതേഷ് ശർമയ്ക്കും ട്രോഫി നൽകുകയായിരുന്നു. പരമ്പര 4-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. 2007നു ശേഷം ഇന്ത്യൻ ടീം ഇങ്ങനെയാണ് പരമ്പര വിജയികൾക്കുള്ള ട്രോഫിയെ ക്യാമ്പിലേക്ക് വരവേൽക്കുന്നത്.

2007ൽ പ്രഥമ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷമായിരുന്നു ക്യാപ്റ്റൻ ധോണി അന്നു കപ്പുയർത്താൻ ടീം അംഗങ്ങളെ ഏൽപ്പിച്ചത്. പിന്നീട് നായകൻമാരായി വന്ന വിരാട് കോഹ്ലി, ഹർദിക് പാണ്ഡ്യ എന്നിവരും ഇതുതന്നെ പിന്തുടർന്നു. ഇപ്പോൾ സൂര്യകുമാർ യാദവും.

ആറ് റൺസിനായിരുന്നു അഞ്ചാം ടി20യിൽ ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയർത്തിയ 161 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മിടുക്ക് കാട്ടിയ ഇന്ത്യൻ ബൗളർമാരാണ് ഇന്ത്യയുടെ വിജയശിൽപ്പികൾ. പരമ്പരയിലുടനീളം ഇന്ത്യൻ ബൗളർമാർ താളം കണ്ടെത്തിയിരുന്നു. മാക്‌സ് വെൽ കത്തിക്കയറിയ മൂന്നാം ടി20യിലാണ്‌ ബൗളർമാർക്ക് പിഴച്ചത്. അന്ന് ഇന്ത്യ തോൽക്കുകയും ചെയ്തു.

Summary-Captain Suryakumar Yadav continues team tradition, hands over trophy to Rinku Singh, Jitesh Sharma

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News