സയിദ് മുഷ്താഖ് അലി ട്രോഫി: മേഘാലയയെ തോൽപിച്ച് കേരളം

മേഘാലയ ഉയർത്തിയ 100 എന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 12.2 ഓവറിൽ കേരളം ലക്ഷ്യംകണ്ടു

Update: 2022-10-22 14:19 GMT
Editor : rishad | By : Web Desk
Advertising

ലുധിയാന: സയിദ് മുഷ്താഖ് അലി ട്രോഫിയിൽ മേഘാലയക്കെതിരെയും കേരളത്തിന് ജയം. മേഘാലയ ഉയർത്തിയ 100 എന്ന വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 12.2 ഓവറിൽ കേരളം ലക്ഷ്യംകണ്ടു. ഇതോടെ കേരളത്തിന്റെ പ്രീക്വാർട്ടർ പ്രവേശനം ഉറപ്പായി. ഗ്രൂപ്പ് സിയില്‍ നിന്നാണ് കേരളത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം.

ടോസ് നേടിയ മേഘാലയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ 100 റൺസെടുക്കാനെ മേഘാലയക്ക് ആയുള്ളൂ. കേരളത്തിനായി പന്ത് എറിഞ്ഞവരെല്ലാം വിക്കറ്റ് എടുത്തു. മിഥുൻ എസ്, വൈശാഖ് ചന്ദ്രൻ എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് പേരാണ് മേഘാലയൻ നിരയിൽ നിന്ന് രണ്ടക്കം കടന്ന ബാറ്റർമാർ. 19 പന്തിൽ 20 റൺസ് നേടിയ ലെറിയാണ് മേഘാലയയുടെ ടോപ് സ്‌കോറർ. എന്നാൽ മറുപടി ബാറ്റിങിൽ കേരളത്തിനും മികച്ച തുടക്കം ലഭിച്ചില്ല.

100 എന്ന വിജയത്തിലേക്ക് ബാറ്റേന്തിയ കേരളത്തിന് അഞ്ച് വിക്കറ്റുകളും നഷ്ടമായി. 28 റൺസെടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറർ. വിഷ്ണു വിനോദ് 27 റൺസ് നേടി. സഞ്ജു വീണ്ടും നിരാശപ്പെടുത്തി. നേടിയത് നാല് റൺസ് മാത്രം. മുഹമ്മദ് അസ്ഹറുദ്ദീൻ 14 റൺസ് നേടി. 72 റൺസെടുക്കുന്നതിനിടെ കേരളത്തിന്റെ നാല് വിക്കറ്റുകൾ വീണിരുന്നു. വിജയലക്ഷ്യം ചെറുതായതാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News