ടി20 ലോകകപ്പ്: ചൂടപ്പം പോലെ വിറ്റുതീർന്ന് ഇന്ത്യ-പാക് മത്സരത്തിന്റെ ടിക്കറ്റുകള്‍

ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 24ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്.

Update: 2021-10-04 18:21 GMT
Editor : abs | By : Web Desk

ടി20 ലോകകപ്പിലെ ഇന്ത്യ-പാക്കിസ്താന്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുതീര്‍ന്നു. ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഈ മാസം 24ന് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് കാലിയായത്. ടിക്കറ്റ് വില്‍പ്പനയ്‌ക്കെത്തിയപ്പോള്‍ തന്നെ എല്ലാ പ്രാവശ്യത്തെയും പോലെ മികച്ച പ്രതികരണമാണ് ക്രിക്കറ്റ് പ്രേമികളില്‍നിന്നും ഉണ്ടായത്. ജനറല്‍, ജനറല്‍ ഈസ്റ്റ്, പ്രീമിയം, പവലിയന്‍ ഈസ്റ്റ്, പ്ലാറ്റിനം എന്നിങ്ങനെ കാറ്റഗറി തിരിച്ചായിരുന്നു ഐസിസിയുടെ വെബ്‌സൈറ്റില്‍ ടിക്കറ്റുകള്‍ വില്‍പ്പനയ്ക്കുണ്ടായിരുന്നത്.

Advertising
Advertising

ലോകകപ്പില്‍ 70 ശതമാനം മാത്രം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കൂ എന്ന് ഐസിസി നേരത്തേ അറിയിച്ചിരുന്നു. 25,000 കാണികളെ ഉള്‍ക്കൊള്ളുന്ന ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ 18,500 പേർക്ക് ഒരേ സമയം കളി കാണാന്‍ കഴിയും.

ഇന്ത്യയും പാക്കിസ്താനും ഇത്തവണ ഒരേ ഗ്രൂപ്പിലാണെന്ന് മാത്രമല്ല ആദ്യ മല്‍സരവും ഇരു ടീമുകളും തമ്മിലാണ്. 2016 നു ശേഷം ആദ്യമായാണ് ഇന്ത്യയും പാക്കിസ്താനും ഒരു ട്വന്റി20 മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്തയില്‍ നടന്ന അവസാന മത്സരത്തില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. ലോകകപ്പില്‍ ഇതുവരെ പാക്കിസ്താനോട് തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുമോ എന്നാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News