ടി20 ലോകകപ്പ്: ബുംറയും ഹർഷലും വരുന്നു; സഞ്ജുവോ? സൂചനകൾ പുറത്ത്

രണ്ട് ബൗളർമാർ തിരിച്ചെത്തുന്നതോടെ ബൗളിങ് ഡിപാർട്‌മെന്റിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പാണ്.

Update: 2022-09-11 12:22 GMT
Editor : rishad | By : Web Desk

മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിച്ചേക്കും. ഏഷ്യാകപ്പിനുള്ള ടീമിൽ ഇടം നേടാതിരുന്ന ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയേക്കും. ഇരുവരും ഫിറ്റ്‌നസ് വീണ്ടെടുത്തതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റതിനാൽ ടീമിൽ ഇടം നേടാനായിരുന്നില്ല. ബംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ഇരുവരും ബൗളിങ് പരിശീലനം ആരംഭിച്ചതായി ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ബൗളർമാർ തിരിച്ചെത്തുന്നതോടെ ബൗളിങ് ഡിപാർട്‌മെന്റിൽ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പാണ്.

ഒരു സ്പിന്നർക്കോ അല്ലെങ്കിൽ പേസർക്കോ പുറത്തിരിക്കേണ്ടി വരും. ഏഷ്യൻ കപ്പിനുള്ള അംഗങ്ങളിൽ നാല് സ്പിന്നർമാർ ഇടം നേടിയിരുന്നു. യൂസ് വേന്ദ്ര ചാഹൽ, രവിചന്ദ്ര അശ്വിൻ, രവി ബിഷ്‌ണോയ്, അക്‌സർ പട്ടേൽ എന്നിവരായിരുന്നു സ്പിന്നർമാർ. ഇതി രവി ബിഷ്‌ണോയ് പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഭുവനേശ്വർ കുമാർ, അർഷദീപ് സിങ്, ആവേശ് ഖാൻ എന്നിവരാണ് നാല് പേസർമാർ. ഓൾറൗണ്ട് കഴിവ് കൂടി പരിഗണിച്ചാൽ ഹർദിക് പട്ടേലും ബൗളർമരുടെ എണ്ണത്തിൽപെടും. അതിൽ രണ്ട് പേർ പുറത്തിരിക്കേണ്ടി വരും.

Advertising
Advertising

ഷമിയെ കൂടി പരിഗണിക്കുകയാണെങ്കിൽ ഒരാൾ കൂടി പുറത്തെത്തും. നേരത്തെ ഏഷ്യാകപ്പിനുള്ള ടീമിലേക്ക് ഷമിയെ പരിഗണിക്കാത്തതിനെതിരെ രൂക്ഷവിമർശം ഉയർന്നിരുന്നു. അതേസമയം പരിക്ക് ഭേദമാകാത്തതിനാൽ ജഡേജക്ക് ടീമിൽ ഇടം നേടാനാവില്ല. അത് അക്‌സർ പട്ടേലിന് നേട്ടമാകും. ദീപക് ഹൂഡ, റിഷബ് പന്ത്, ദിനേശ് കാർത്തിക്ക് എന്നിവരുടെ കാര്യത്തിലാണ് കാര്യമായ ചർച്ചകൾ. ഇതിൽ ആരെ ഉൾകൊള്ളിക്കണം എന്ന് സെലക്ടർമാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ട്. ഇനി രണ്ട് പേരെയും ഉൾകൊള്ളിച്ചാലും അത്ഭുതപ്പെടാനില്ലെന്നാണ് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. ഇവിടെക്കാണ് സഞ്ജുവിനെ പരിഗണിക്കുന്നതും. ഏഷ്യാകപ്പിൽ 'പൊളിഞ്ഞ' പന്തിനെ മാറ്റി സഞ്ജുവിന് അവസരം കൊടുക്കണമെന്ന അഭിപ്രായത്തിന് കനം കൂടുന്നുണ്ട്.

ദിനേശ് കാർത്തികിന് ബാറ്റിങിൽ കാര്യമായി അവസരം ലഭിച്ചിട്ടില്ല. പന്തോ, കാർത്തികോ, സഞ്ജുവോ അതോ കിഷനോ എന്നതാണ് ഇപ്പോൾ സെലക്ടർമാർക്ക് മുന്നിലുള്ള പേരുകൾ. അന്തിമ തീരുമാനം രാഹുൽ ദ്രാവിഡിന്റെയും രോഹിത് ശർമ്മയുടെയും മുന്നിലാണ്. ഇവർ ആരെ തുണക്കും. അതേസമയം ടി20 ലോകകപ്പിന് മുമ്പ് ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കെതിരെയും പരമ്പര കളിക്കാനുണ്ട്. ഈ ടീമിനെയും പ്രഖ്യാപിക്കും. ടി20 ലോകകപ്പിനുള്ള ടീം തന്നെയാകുമോ ഈ പരമ്പരക്കും എന്ന് വ്യക്തമല്ല. ഈ മാസം 15ന് സെലക്ഷൻ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ഒക്ടബോർ 16ന് ആസ്‌ട്രേലിയയിലാണ് മത്സരം ടൂർണമെന്‌റ് തുടങ്ങുന്നത്. നവംബർ 13നാണ് ഫൈനൽ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News