ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്, ബുംറ തിരിച്ചെത്തി

ലോകകപ്പിന് മുമ്പ് ആസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരെ നടക്കുന്ന ടി20 പരമ്പരകളിലും ഇതേ ടീം തന്നെയാണ് കളത്തിലിറങ്ങുക

Update: 2022-09-12 15:03 GMT

ഒക്ടോബറിൽ ആസ്‌ട്രേലിയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആരാധകരെ വീണ്ടും നിരാശയിലാഴ്ത്തി മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ടീമിൽ ഇടംപിടിച്ചില്ല. എന്നാൽ 15 അംഗ ടീമിലേക്ക് പേസ്‌ബോളർ ജസ്പ്രീത് ബുംറ തിരിച്ചെത്തി. റിഷഭ് പന്തും ദിനേശ് കാർത്തിക്കുമാണ് ലോകകപ്പ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പരിക്കേറ്റ രവീന്ദ്ര ജഡേജക്ക് പകരം അക്‌സർ പട്ടേൽ ടീമിൽ ഇടംപിടിച്ചു. ഏഷ്യാ കപ്പ് ടീമിലുണ്ടായിരുന്ന രവി ബിഷ്‌ണോയിയും ആവേശ്ഖാനും പുറത്തായി. 

ബാറ്റിങ് നിരയില്‍ ക്യാപ്റ്റൻ രോഹിത് ശർമക്ക് പുറമേ കെ.എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർയാദവ്, റിഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ദീപക് ഹൂഡ ഒപ്പം ഓൾ റൗണ്ടറായി ഹർദിക് പാണ്ഡ്യയും ടീമിൽ ഇടംപിടിച്ചു. ബുംറക്ക് പുറമേ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലും അർഷദീപ് സിങ്ങുമാണ് ടീമിലിടം പിടിച്ച പേസ് ബോളർമാർ. രവിചന്ദ്ര അശ്വിനും യുസ്‌വേന്ദ്ര ചാഹലുമാണ്  ടീമിലിടം പിടിച്ച സ്പിന്നര്‍മാര്‍.

Advertising
Advertising

സ്റ്റാന്‍ഡ് ബൈ താരങ്ങളായി ബോളര്‍മാരുടെ കൂട്ടത്തില്‍ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരെ തെരഞ്ഞെടുത്തപ്പോള്‍ ബാറ്റര്‍ സ്റ്റാന്‍‍ഡ് ബൈ ആയി ശ്രേയസ് അയ്യരും സ്പിന്നര്‍ സ്റ്റാന്‍ഡ് ബൈ ആയി രവി ബിഷ്ണോയിയും എത്തും. ലോകകപ്പിന് മുമ്പ്  ആസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും എതിരെ നടക്കുന്ന ടി20 പരമ്പരകളിലും ഇതേ ടീം തന്നെയാണ്  കളത്തിലിറങ്ങുക.

ടീം ഇങ്ങനെ: രോഹിത് ശര്‍മ, കെ.എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർയാദവ്, റിഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ, ദീപക് ഹൂഡ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാര്‍, ഹർഷൽ പട്ടേല്‍, അർഷദീപ് സിങ്ങ്, രവിചന്ദ്ര അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്സര്‍ പട്ടേല്‍, 



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News