സ്റ്റാൻഡ് ബൈ ആയി ഷാറൂഖ് ഖാനും കിഷോറും ഇന്ത്യൻ ടീമിലേക്ക്‌

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇരുവരെയും സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയത്.

Update: 2022-01-30 13:48 GMT
Editor : rishad | By : Web Desk

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തമിഴ്‌നാട് താരങ്ങളായ ഷാരൂഖ് ഖാന്‍, സായ് കിഷോര്‍ എന്നിവരെ ഉള്‍പ്പെടുത്തി. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മുന്‍കരുതലെന്ന നിലയില്‍ ഇരുവരെയും സ്റ്റാന്‍ഡ് ബൈ ആയി ടീമില്‍ ഉള്‍പ്പെടുത്തിയത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികവു തെളിയിച്ച ഷാരൂഖ് ഖാനെ ഇത്തവണ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടന്നില്ല. പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് പരമ്പരയുടെ വേദികള്‍ ചുരുക്കാന്‍ ബിസിസിഐ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ടീമില്‍ കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്തിയത്. ഇടംകയ്യന്‍ സ്പിന്നറായ സായ് കിഷോറിന്റെ സേവനം നെറ്റ്‌സില്‍ക്കൂടി ഉപയോഗിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

Advertising
Advertising

ഫെബ്രുവരി ആറു മുതലാണ് ഇന്ത്യ-വെസ്റ്റിന്‍ഡീസ് പരമ്പര ആരംഭിക്കുക. രോഹിത്ത് ശര്‍മ്മയാണ് നായകന്‍. പേസ്ബൗളർ ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിക്കും വിശ്രമം അനുവദിച്ചപ്പോൾ ഐപിഎല്ലിൽ തിളങ്ങിയ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയിയും ഓൾറൗണ്ടർ ദീപക് ഹൂഡയും ടീമിൽ ഇടം പിടിച്ചു. ഫിറ്റ്‌നസ് വീണ്ടെടുത്ത രോഹിത് ശര്‍മയാണ് രണ്ടു ടീമുകളെയും നയിക്കുക.

റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് ഒരിടവേളയ്ക്കു ശേഷം ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളിലേക്കു തിരിച്ചെത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ ഐപിഎല്ലിൽ ഏറ്റവുമധികം വിക്കറ്റ് നേടിയ ഹർഷൽ പട്ടേലിനെ ടി20 ടീമിൽ പരിഗണിച്ചപ്പോൾ ഡൽഹി ക്യാപിറ്റൽസ് പേസർ ആവേശ് ഖാനെ ട്വന്റി20, ഏകദിന ടീമുകളിൽ ഉൾപ്പെടുത്തി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News