നന്ദി സഞ്ജൂ...,രാജകീയ വിരുന്നിന്: ബിജു മേനോൻ

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് റണ്‍‌സിനാണ് ജയിച്ചത്

Update: 2023-04-13 15:36 GMT
Editor : abs | By : Web Desk

ബിജു മേനോൻ

കഴിഞ്ഞ ദിവസത്തെ ചെന്നൈ സൂപ്പർ കിങ്‌സ് - രാജസ്ഥാൻ റോയൽസ് ഐപിഎൽ മത്സരം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. അവസാന ബൗൾ വരെ നീണ്ട മത്സരം രാജസ്ഥാൻ ബൗളർ സന്ദീപ് ശർമയാണ് കളി രാജസ്ഥാന് അനുകൂലമാക്കി മാറ്റിയത്. ആദ്യ ബോളുകളിൽ പതറിയ സന്ദീപ് അവസാന മൂന്ന് ബോളുകളും നന്നായി എറിഞ്ഞു. തുടർച്ചയായ യോർക്കറിലൂടെ ധോണിയെയും ജഡേജയേയും വരിഞ്ഞുമുറുക്കി. മത്സരം കാണാൻ മലയാള സിനിമതാരം ബിജുമേനോനും ഗാലറിയിലുണ്ടായിരുന്നു. രാജസ്ഥാൻ ഫാനായ താരം ടീമിന്റെ ജേഴ്‌സിയണിഞ്ഞാണ് എത്തിയത്. ഇപ്പോഴിതാ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജുവിന് നന്ദി പറഞ്ഞ് ബിജുമോനോൻ എത്തിയിരിക്കുന്നത്. സഞ്ജൂ...,രാജകീയ വിരുന്നിന് നന്ദി എന്നാണ് ബിജു മോനോൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. താരത്തിനറെ പേരുള്ള ജസ്രാഥാൻ ജേഴ്സിയുടെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

Advertising
Advertising
Full View

ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് റണ്‍‌സിന്‍റെ നാടകീയ ജയമായിരുന്നു. അവസാന രണ്ട് ഓവറുകളില്‍ 40 റണ്‍സ് വേണ്ടിയിരുന്ന മത്സരത്തില്‍ ധോണിയും ജഡേജയും പരമാവധി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിന് മൂന്ന് റണ്‍സകലെ വീഴുകയായിരുന്നു. അവസാന ഓവറില്‍ രണ്ട് സിക്സറുകളടിച്ച് ധോണി ചെന്നൈക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്താന്‍ കഴിഞ്ഞില്ല.

രാജസ്ഥാന്‍ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.ടോപ് ഓര്‍ഡറില്‍ കോണ്‍വേയും(50) രഹാനെയും(31) മാത്രമാണ് ചെന്നൈക്കായി തിളങ്ങിയത്. മത്സരത്തില്‍ നിര്‍ണായകമായത് രാജസ്ഥാന്‍ സ്പിന്നര്‍മാരുടെ അച്ചടക്കമുള്ള ബൌളിങ്ങാണ്. മികച്ച എക്കോണമയില്‍ പന്തെറിഞ്ഞ് രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിനും ചാഹലുമാണ് കളി രാജസ്ഥാന് അനുകൂലമാക്കിയത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News