മൂന്ന് മത്സരങ്ങള്‍, മൂന്ന് വ്യത്യസ്ത ഷൂസുകള്‍..രോഹിതിന്‍റെ കാലിന് പിന്നാലെ ആരാധകര്‍

രോഹിത് ധരിക്കുന്ന വ്യത്യസ്ത ഷൂസുകള്‍ നല്‍കുന്ന സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്

Update: 2021-04-19 04:23 GMT

ഈ ഐ.പി.എല്‍ സീസണിലെ മൂന്ന്  മത്സരങ്ങളിലും മൂന്ന് വ്യത്യസ്ത ഷൂസുകള്‍ ധരിച്ചാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ എത്തിയത്. രോഹിത് ധരിക്കുന്ന വ്യത്യസ്ത ഷൂസുകള്‍ നല്‍കുന്ന സന്ദേശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്യുന്നുണ്ട്. പരിസ്ഥിതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള ആഹ്വാനം നല്‍കുന്ന ഷൂസുകളാണ് രോഹിത് ശർമ ഓരോ കളിയിലും ധരിക്കുന്നത്. ഇതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന്‍റെ ഷൂസിനെ സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നത്. 

ഓരോ മത്സരങ്ങളിലും താന്‍ ധരിക്കുന്ന ഷൂസും ഷൂസും അതിലെ സന്ദേശവും സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രചരിപ്പിക്കാനും രോഹിത് മറക്കാറില്ല. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിൽ രോഹിത് അണിഞ്ഞ ഷൂസ് വംശനാശ ഭീഷണി നേരിടുന്ന കാണ്ടാമൃഗത്തെ സംരക്ഷിക്കൂ എന്ന സന്ദേശം നല്‍കുന്നതാണ്. ക്രിക്കറ്റ് കളിക്കുക എന്നത് തന്‍റെ അഭിനിവേശവും ഈ ലോകം കുറച്ചുകൂടി മെച്ചപ്പെട്ടതാക്കിമാറ്റാൻ സഹായിക്കുക എന്നത് തന്‍റെ ദൗത്യവുമാണെന്ന് രോഹിത് അന്ന് ട്വിറ്ററിലൂടെ കുറിച്ചിരുന്നു.

Advertising
Advertising

കൊൽക്കത്തക്കെതിരായ മത്സരത്തിൽ രോഹിത് എത്തിയത് കടലിലെ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ഷൂസും അണിഞ്ഞാണ്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ അണിഞ്ഞത് പവിഴപുറ്റുകളെ സംരക്ഷിക്കേണ്ടതിന്‍റെ സന്ദേശം എഴുതിയ ഷൂസും. നാളെ മുംബൈ ഡൽഹിയെ നേരിടാൻ ഇറങ്ങുമ്പോൾ രോഹിത് അണിയുന്ന ഷൂസിനായും ആരാധകർ കാത്തിരിക്കുകയായാണ്.



 


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News