അന്ന് ഷഹീൻ അഫ്രീദി, ഇന്ന് ബോൾട്ട്: രാഹുലിന്റെ സ്റ്റമ്പിളക്കിയ പന്തുകൾ

ആദ്യ ഓവറുകളിൽ ബോൾട്ടിന്റെ സ്വിങ് ബോളുകൾക്ക് മുന്നിൽ പേരുകേട്ട പല ബാറ്റർമാർ വീണുപോയിട്ടുണ്ട്.

Update: 2022-04-11 11:53 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ന്യൂസിലാൻഡ് പേസർ ട്രെൻഡ് ബോൾട്ട് ഉഗ്രൻ ഫോം തുടരുകയാണ്. ആദ്യ ഓവറുകളിൽ ബോൾട്ടിന്റെ സ്വിങ് ബോളുകൾക്ക് മുന്നിൽ പേരുകേട്ട പല ബാറ്റർമാർ വീണുപോയിട്ടുണ്ട്.

ഇന്നലെ ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിലും ബോൾട്ട് മിന്നികത്തി. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ്. ലക്‌നൗ നായകൻ ലോകേഷ് രാഹുൽ, ഗൗതം എന്നിവരുടെ വിക്കറ്റുകളാണ് ബോൾട്ട് വീഴ്ത്തിയത്. ഇതിൽ രാഹുലിന്റെ വിക്കറ്റാണ് ശ്രദ്ധേയം. നേരിട്ട ആദ്യ പന്ത് തന്നെ രാഹുലിന്റെ സ്റ്റമ്പ് ഇളക്കി. ബാറ്റിന്റെയും പാഡിന്റെയും ഇടയിലൂടെ പോയ പന്ത് ബോൾട്ടിന്റെ മിഡിൽ സ്റ്റമ്പ് ഇളക്കിയാണ് നിന്നത്.

സമാനമായ പുറത്താകൽ കഴിഞ്ഞ ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താനെതിരെയും രാഹുലിന് സംഭവിച്ചിരുന്നു. പാക് ബൗളർ ഷഹീൻ ഷാ അഫ്രീദിയാണ് അന്ന് രാഹുലിന്റെ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചത്. അതേസമയം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സന്‍ മൂന്ന് റണ്‍സിനാണ് ജയിച്ചത്. 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ ആറു പോയിന്‍റുമായി റോയല്‍സ് ഒന്നാം സ്ഥാനത്തെത്തി.

പതിനാറാം ഓവർ വരെ ക്രീസിൽ നിന്ന ഓപ്പണർ ക്വിന്‍റൻ ഡികോക്കാണ് ലഖ്‌നൗവിന്‍റെ ടോപ് സ്കോറർ. ഡികോക്ക് രണ്ടു ഫോറും ഒരു സിക്സും സഹിതം 39 റൺസെടുത്തു. ദീപക് ഹൂഡ 24 പന്തിൽ മൂന്നു ഫോർ സഹിതം 25 റൺസെടുത്തു. ഡിക്കോക്കും ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് സ്‌കോര്‍ 100 കടത്തിയത്. അവസാന ഓവറുകളില്‍ പിടിമുറുക്കിയതാണ് രാജസ്ഥാന് എളുപ്പമായത്. 

summary: Trent Boult Clean Bowls KL Rahul On First Ball, Twitter Can't Keep Calm

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News