പിറന്നാൾ ദിനത്തിൽ സ്മിത്തിന് ബോൾട്ടിന്‍റെ വേറിട്ട സമ്മാനം

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിലാണ് രസകരമായ സംഭവം അരങ്ങേറിയത്

Update: 2022-06-05 14:37 GMT

പിറന്നാൾ ദിനത്തിൽ ആസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിന് ന്യൂസിലന്‍റ് ബൗളർ ട്രെന്‍റ് ബോൾട്ടിന്‍റെ വേറിട്ട സമ്മാനം. മൈതാനത്ത് വേറിട്ട ആക്ഷനുകൾ കൊണ്ട് എക്കാലവും ആരാധക ശ്രദ്ധ പിടിച്ചു പറ്റാറുള്ള സ്മിത്തിനെ അനുകരിച്ചാണ് മുൻ ആസ്‌ട്രേലിയൻ ക്യാപ്റ്റന് ബോൾട്ട് അപ്രതീക്ഷിതമായൊരു പിറന്നാൾ സമ്മാനം നൽകിയത്.


ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സിലാണ് ബോൾട്ട് സ്മിത്തിന്‍റെ രസകരമായ ആക്ഷൻ അനുകരിച്ചത്. പോട്ടിസ് എറിഞ്ഞ പന്ത് കൂറ്റനടിക്ക് മുതിരാതെ പ്രതിരോധിച്ച ബോൾട്ട് സഹതാരം ഗ്രാൻഡ് ഹോമിനോട് 'നോ റൺ' എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. മൈതാനത്ത് പല തവണ സ്മിത്ത് ഈ രീതിയിൽ പ്രതികരിച്ചിട്ടുണ്ട്.

Advertising
Advertising

ബോൾട്ടിന്‍റെ അനുകരണം ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. സ്മിത്തിന് പിറന്നാൾ ദിനത്തിൽ ബോൾട്ടിന്‍റെ സമ്മാനമാണ് ഇതെന്നാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News