ആരാണ് കോഹ്‌ലിയോടൊപ്പം ഓടുന്നത്? സോഷ്യൽ മീഡിയ തേടിയയാൾ കളിക്കാരനല്ല

പരിശീലത്തിലുള്ള ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് ബി.സി.സി.ഐ ഒടുവിൽ പങ്കുവെച്ചത്. ആ ചിത്രത്തിലുള്ളൊരു ആളെ തേടുകയാണ് ആരാധകർ.

Update: 2022-06-18 07:18 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനായി ഒരുങ്ങുകയാണ് രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം. രോഹിതും ചേതേശ്വർ പുജാരയുമടക്കമുള്ള മുതിർന്ന താരങ്ങൾ ടീമിനൊപ്പമുണ്ട്. അതേസമയം തന്നെ റിഷബ് പന്തിന്റെ കീഴിൽ ഇന്ത്യ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടി20 മത്സരം കളിക്കുന്നുമുണ്ട്. ലണ്ടനിൽ എത്തിയത് മുതൽ ഇന്ത്യൻ കളിക്കാരുടെ ചിത്രങ്ങൾ ബി.സി.സി.ഐ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

പരിശീലനത്തിലുള്ള ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് ബി.സി.സി.ഐ ഒടുവിൽ പങ്കുവെച്ചത്. ആ ചിത്രത്തിലുള്ളൊരു ആളെ തേടുകയാണ് ആരാധകർ. വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പമാണ് ഇയാളും ഓടുന്നത്. ചേതേശ്വർ പുജാര, പ്രസിദ്ധ് കൃഷ്ണ എന്നിവരെയും ചിത്രത്തിൽ കാണാം. എന്നാൽ കോഹ് ലിയുടെ ഇടതുവശത്തെ ആളെയാണ് ആരാധകർ തേടിയിരുക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഇശൻ കിഷനോട് രൂപസാദൃശ്യമുള്ളയാളാണെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്. 

Advertising
Advertising

കിഷന് ഇംഗ്ലണ്ടിലേക്ക് അവസരം ലഭിച്ചോയെന്ന് ആരാധകർ ചോദിക്കുന്നു. എന്നാൽ ആ വ്യക്തിയാരാണെന്നതിന് ഉത്തരം ലഭിച്ചുകഴിഞ്ഞു. സോഹം ദേശായി ആണ് ആരാധകർ സമൂഹമാധ്യമങ്ങളിൽ തിരഞ്ഞ ആ വ്യക്തി. ഇന്ത്യയുടെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ച് ആണ് അദ്ദേഹം. ശങ്കർ ബസുവിൽ നിന്നാണ് സോഹം ദേശായി ചുമതലയേറ്റത്.  

കഴിഞ്ഞ വര്‍ഷം കോവിഡ് ഭീഷണികള്‍ക്കിടയില്‍ നടക്കാതെ പോയ പരമ്പരയിലെ അഞ്ചാം ടെസ്റ്റ് കളിക്കാനാണ് ഇന്ത്യ , ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. പരമ്പരയില്‍ 2-1ന് മുന്‍പിലാണ് ഇന്ത്യ. ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക സ്വന്തമാക്കാം. എന്നാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമല്ല. അന്ന് നേരിട്ട ഇംഗ്ലണ്ട് അല്ല എന്നതാണ് മുഖ്യകാരണം. ക്യാപ്റ്റനായി ബെന്‍ സ്റ്റോക്ക്‌സും മുഖ്യ പരിശീലകനായി മക്കല്ലവും വന്ന് കഴിഞ്ഞു. ന്യൂസിലന്‍ഡിനെ രണ്ട് ടെസ്റ്റിലും തോല്‍പ്പിച്ചാണ് സ്റ്റോക്ക്‌സും മക്കല്ലവും തുടങ്ങിയത് തന്നെ. 

Summary- 'Who is that running next to Kohli?': Twitter in a fix over mystery man training with Indian team, BCCI shares pics

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News