ഐ.പി.എല്ലിലെ ഇംഗ്ലണ്ട് കളിക്കാരുടെ പിന്മാറ്റം: അതൃപ്തി പ്രകടിപ്പിച്ച് ഫ്രാഞ്ചൈസികൾ

ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് കളിക്കാര് പിന്മാറുന്നത്‌

Update: 2024-03-13 12:25 GMT
Editor : rishad | By : Web Desk
Advertising

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് അടുത്തിരിക്കെ ഇംഗ്ലണ്ട് താരങ്ങൾ ടൂർണമെന്റിൽ നിന്ന് പിന്മാറുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ഫ്രാഞ്ചൈസികള്‍. ഇക്കാര്യത്തില്‍ ബി.സി.സി.ഐക്ക് പരാതി നല്‍കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

ടൂര്‍ണമെന്റ് തുടങ്ങാന്‍ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇംഗ്ലീഷ് താരങ്ങൾ ടൂർണമെന്റില്‍ നിന്നും പിന്മാറുന്നത്. വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയുമാണ് ഇംഗ്ലീഷ് താരങ്ങളുടെ പിന്മാറ്റം. ബെൻ സ്‌റ്റോക്‌സ്, ജേസൺ റോയിയോ, ഹാരി ബ്രൂക്ക്, മാര്‍ക്ക് വുഡ് എന്നിവരാണ് ഐപിഎല്ലിനില്ലെന്ന് വ്യക്തമാക്കിയത്.

അപ്രതീക്ഷിതമായ മാറ്റങ്ങളിൽ പകരക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടെന്നാണ് ടീമുകൾ പറയുന്നത്. ലേലത്തിൽ കോടികൾ മുടക്കിയാണ് താരങ്ങളെ ടീമുകൾ സ്വന്തമാക്കുന്നത്. അതിനുശേഷം ആ താരത്തിന്റെ സേവനം നഷ്ടമാക്കാൻ കഴിയില്ലെന്നാണ് ടീമുകളുടെ നിലപാട്. 

മാർച്ച് 22നാണ് ഈ സീസണിലെ പോരാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ആദ്യ ഘട്ടത്തിലെ 21 മത്സരങ്ങളുടെ സമയക്രമമാണ് പുറത്തു വന്നത്. ഉച്ച കഴിഞ്ഞ് 2.30, വൈകീട്ട് 6.30 എന്നിങ്ങനെയാണ് സമയക്രമം. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരും ഏറ്റുമുട്ടും. വൈകീട്ട് 6.30നു ചെന്നൈയുടെ തട്ടകമായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഉദ്ഘാടന പോരാട്ടം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News