സി.കെ. നായിഡു ട്രോഫിയിൽ കേരളത്തെ വരുൺ നായനാർ നയിക്കും

Update: 2026-01-19 12:50 GMT

തിരുവനന്തപുരം : ജമ്മു കശ്മീരിനും മേഘാലയയ്ക്കും എതിരെയുള്ള സി.കെ. നായിഡു ട്രോഫി മത്സരങ്ങൾക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വരുൺ നായനാരാണ് ടീമിന്റെ ക്യാപ്റ്റൻ. അണ്ടർ 19 വിഭാഗത്തിൽ തിളങ്ങിയ മാനവ് കൃഷ്ണ, ഹൃഷികേശ് എൻ. തുടങ്ങിയ താരങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തുമ്പ സെന്റ് സേവിയേഴ്സ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്.

ടൂർണമെന്റിൽ ഇനി നാല് മത്സരങ്ങളാണ് കേരളത്തിന് ബാക്കിയുള്ളത്. ജമ്മു കശ്മീർ, മേഘാലയ, ഗോവ, ഝാർഖണ്ഡ് എന്നീ ടീമുകൾക്കെതിരെയാണ് ഇനിയുള്ള മത്സരങ്ങൾ. ഇതിൽ മേഘാലയ ഒഴികെ മറ്റ് മൂന്ന് ടീമുകളുമായുള്ള മത്സരങ്ങളുടെയും വേദി കേരളം തന്നെയാണ്. ഇതിനകം പൂർത്തിയായ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം സമനിലയിൽ അവസാനിച്ചപ്പോൾ പഞ്ചാബിനെതിരെ കേരളം തോൽവി വഴങ്ങിയിരുന്നു.

കേരള ടീം - വരുൺ നായനാർ (വിക്കറ്റ് കീപ്പർ), കൃഷ്ണനാരായൺ എ.പി., ആസിഫ് അലി, അക്ഷയ് എസ്.എസ്., ഷോൺ റോജർ, മാനവ് കൃഷ്ണ, പവൻ ശ്രീധർ, ഹൃഷികേശ് എൻ., അഭിറാം എസ്., പവൻ രാജ്, ആദിത്യ ബൈജു, കൈലാസ് ബി. നായർ, ജിഷ്ണു എ., രോഹൻ നായർ, അനുരാജ്. എസ്

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News