രഞ്ജി ട്രോഫി: ചരിത്രത്തിലേക്കിറങ്ങി കേരളം; വിദർഭക്ക് രണ്ട് വിക്കറ്റ് നഷ്ടം
നാഗ്പുർ: രഞ്ജി ട്രോഫിയിൽ ചരിത്ര ഫൈനലിനിറങ്ങി കേരളം. വിദർഭക്കെതിരെ ടോസ് നേടിയ കേരളം ബൗളിങ്ങ് തെരഞ്ഞെടുത്തു. വിദർഭ ഓപ്പണർ പാർത്ത് രേഖാഡെയെ പൂജ്യത്തിനും ർഷൻ നാൽകണ്ഡെയെ ഒരു റൺസിനും പുറത്താക്കി നിതീഷ് ക്യാപ്റ്റൻറെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.
പോയ മത്സരത്തിൽ നിന്നും ഒരു മാറ്റവുമായാണ് കേരളം കളിതുടങ്ങിയത്. ബാറ്റർ വരുൺ നായനാർക്ക് പകരം ഏദൻ ആപ്പിൾ ടോം ടീമിൽ ഇടംപിടിച്ചു. ബാറ്റിങ്ങ് വിക്കറ്റാണെങ്കിലും ആദ്യ രണ്ടുദിനങ്ങളിൽ പേസർമാർക്ക്ആനുകൂല്യം ലഭിക്കുമെന്ന് കണ്ടാണ് കേരളത്തിന്റെ തീരുമാനം. മൂന്നാം ദിനം മുതൽ പിച്ച് സ്പിന്നർമാരെയും തുണക്കുമെന്ന് കരുതുന്നു.
സമീപകാലത്ത് മികച്ച ഫോമിൽ കളിക്കുന്ന ഫോമിലുള്ള വിഭർഭ സംഘം വിജയ് ഹസാരെ ട്രോഫിയിൽ റണ്ണേഴ്സ് അപ്പായിരുന്നു. രഞ്ജി ട്രോഫിയിൽ 2017-18 സീസണിലും 2018-19 സീസണിലും കിരീടമുയർത്തിയ വിദർഭ നാലാം രഞ്ജി ഫൈനലിനാണ് കളത്തിലിറങ്ങുന്നത്. അതേ സമയം കേരളത്തിനിത് ആദ്യ ഫൈനലാണ്.
കേരള ടീം: അക്ഷയ് ചന്ദ്രൻ, രോഹൻ കുന്നുമ്മൽ, സച്ചിൻ ബേബിൾ, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, അഹമ്മദ് ഇംറാൻ, ഏഡൻ അപ്പിൾ ടോം, ആദിത്യ സർവതെ, എംഡി നിതീഷ്, നെടുമൺകുഴി ബാസിൽ.