'മറ്റൊരു വീഡിയോ ഗെയിം ഇന്നിങ്സ്'; സൂര്യകുമാര്‍ യാദവിനെ വാനോളം പുകഴ്ത്തി കോഹ്‍ലി

''ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടേയിരിക്കുന്നു''

Update: 2022-11-20 10:06 GMT

ന്യൂസിലന്റിനെതിരായ തകർപ്പൻ സെഞ്ച്വറിക്ക് പിറകെ സൂര്യ കുമാർ യാദവിനെ വാനോളം പുകഴ്ത്തി വിരാട് കോഹ്ലി. കളി തനിക്ക്  കാണാൻ കഴിഞ്ഞില്ലെന്നും പക്ഷെ അദ്ദേഹത്തിന്‍റെ മറ്റൊരു വീഡിയോ ഗെയിം ഇന്നിങ്‌സാണ് ഇതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കോഹ്ലി ട്വിറ്ററിൽ കുറിച്ചു. ന്യൂസിലന്‍റ് പരമ്പരയില്‍ കോഹ്‍ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അടക്കമുള്ളവര്‍ക്ക് നേരത്തേ വിശ്രമം അനുവദിച്ചിരുന്നു. 

''ലോകത്തെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടേയിരിക്കുന്നു. മത്സരം എനിക്ക് ലൈവായി കാണാനായില്ല. പക്ഷെ അദ്ദേഹത്തിന്‍റെ മറ്റൊരു വീഡിയോ ഗെയിം ഇന്നിങ്‌സാണ് ഇതെന്ന് എനിക്ക് ഉറപ്പുണ്ട്''- കോഹ്‍ലി കുറിച്ചു. 

Advertising
Advertising

 ടി20 ലോകകപ്പിലെ തകർപ്പൻ ഫോമുമായി ന്യൂസിലാൻഡിലെത്തിയ സൂര്യകുമാർ  ന്യൂസിലാൻഡ് ബൗളർമാരെ കണക്കിന് പ്രഹരിക്കുന്ന കാഴ്ചയാണ് മൗണ്ട്‌മോഗനൂയിയില്‍ കണ്ടത്.  51 പന്തിൽ നിന്ന്  111 റൺസാണ് സൂര്യകുമാര്‍ നേടിയത്. പതിനൊന്ന് ഫോറുകളുടേയും ഏഴ് സിക്‌സറുകളുടേയും അകമ്പടിയിലാണ് സൂര്യ സെഞ്ച്വറി തികച്ചത്. സൂര്യയുടെ മികവില്‍ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 191 റൺസ് നേടി. ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News