ഇവരും ദീപാവലി ആഘോഷിക്കട്ടെ; തെരുവിലുള്ളവർക്ക് പണം നൽകി അഫ്ഗാൻ താരം, വീഡിയോ വൈറൽ

ലോകകപ്പിൽ മിന്നും പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്നിരിക്കുകയാണ് അഫ്ഗാൻ

Update: 2023-11-12 07:38 GMT

ഏകദിന ലോകകപ്പിൽ മിന്നും പ്രകടനത്തിലൂടെ ക്രിക്കറ്റ് പ്രേമികളുടെ മനം കവർന്നിരിക്കുകയാണ് അഫ്ഗാൻ. നാലു വിജയവും ചാമ്പ്യൻസ് ട്രോഫി യോഗ്യതയുമായാണ് ടീം നാട്ടിലേക്ക് മടങ്ങുന്നത്. വിജയത്തിന്റെ വക്കത്തെത്തിയ ആസ്‌ത്രേലിയയോടുള്ള മത്സരം മാക്‌സ്‌വെല്ലിന്റെ മാരക പ്രകടനത്തിൽ നഷ്ടപ്പെടുകയും ചെയ്തു. ഇങ്ങനെയാണെങ്കിലും അവരുടെ പോരാട്ട വീര്യം ലോകകപ്പിൽ കാണിച്ചിരിക്കുകയാണ്. ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്.

Advertising
Advertising

എന്നാൽ രാജ്യത്തെ ഹിന്ദു മത വിശ്വാസികൾ ഇന്ന് ദീപാവലി ആഘോഷിക്കുന്ന സാഹചര്യത്തിൽ മറ്റൊരു അഫ്ഗാൻ വിശേഷമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കാലത്ത് മൂന്നു മണിക്ക് അഹമ്മദാബാദ്‌ തെരുവിലിറങ്ങി പാവങ്ങൾക്ക് പണം നൽകുന്ന അഫ്ഗാൻ താരം റഹ്മാനുല്ലാ ഗുർബാസിന്റെ വീഡിയോ എക്‌സിൽ വൈറലാണ്. ക്രിക്കറ്റ് നിരീക്ഷകനായ മുഫദ്ദൽ വോറ പങ്കുവെച്ച വീഡിയോ ഒന്നര ദശലക്ഷം പേരാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. മറ്റു നിരവധി പേരും വീഡിയോ പങ്കുവെച്ചു. തെരുവിൽ കിടക്കുന്നവർക്ക് നിശബ്ദനായി പണം നൽകിയ താരം പിന്നീട് കാറിൽ കയറിമടങ്ങി.

Diwali; Video of Afghan star Rahmanullah Gurbaz giving money to street people goes viral

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Sports Desk

contributor

Similar News