സഞ്ജു സാംസൺ നായകൻ: കേരളത്തിന്റെ വിജയ് ഹസാരെ ട്രോഫി ടീം പ്രഖ്യാപിച്ചു

19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ എട്ടുമുതല്‍ രാജ്കോട്ടിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. ഡിസംബര്‍ രണ്ടിന് ടീം രാജ്‌കോട്ടിലേക്ക് തിരിക്കും.

Update: 2021-11-30 15:39 GMT

വിജയ ഹസാരെ ട്രോഫിയ്ക്കുള്ള കേരളത്തിന്റെ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ക്യാപ്റ്റനായി കളിക്കുന്ന ടീമിന്റെ ഉപ നായകന്‍ സച്ചിന്‍ ബേബിയാണ്. 19 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഡിസംബര്‍ എട്ടുമുതല്‍ രാജ്കോട്ടിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. ഡിസംബര്‍ രണ്ടിന് ടീം രാജ്‌കോട്ടിലേക്ക് തിരിക്കും.

എലീറ്റ് ഗ്രൂപ്പ് സിയില്‍ കേരളം ആദ്യ മത്സരത്തിൽ ചണ്ഡിഗഢിനെ നേരിടും. ഡിസംബര്‍ 8ന് ആണ് മത്സരം. പിന്നീട് മധ്യ പ്രദേശ്(9), മഹാരാഷ്ട്ര(11), ചത്തീസ്ഗഢ്(12) ഉത്തരാഖണ്ഡ്(14) എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ മത്സരങ്ങള്‍.

ടീം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), വത്സല്‍ ഗോവിന്ദ്, രോഹന്‍ കുന്നുമ്മല്‍, വിഷ്ണു വിനോദ്, പി. രാഹുല്‍, അബ്ദുള്‍ ബാസിത്, എസ്. മിഥുന്‍, അക്ഷയ് കെ.സി., വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, വിശ്വേശ്വര്‍ സുരേഷ്, നിധീഷ് എം.ഡി., ആനന്ദ് ജോസഫ്, ജലജ് സക്സേന,മുഹമ്മദ് അസ്ഹറുദ്ദീന്‍, വിനൂപ് മനോഹരന്‍, സിജോമോന്‍ ജോസഫ്, മനു കൃഷ്ണന്‍. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News