കോഹ്‌ലിക്ക് പരിക്ക്; ഇന്ത്യക്ക് തിരിച്ചടിയാകുമോ ?

ഹർഷൽ പട്ടേൽ എറിഞ്ഞ പന്ത് കൊണ്ടാണ് കോഹ്ലിക്ക് പരിക്കേറ്റത്

Update: 2022-11-09 09:42 GMT
Editor : Dibin Gopan | By : Web Desk
Advertising

അഡ്ലെയ്ഡ്: ട്വന്റി20 ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ സെമിക്ക് മുൻപായി നെറ്റ്സിൽ പരിശീലനം നടത്തുമ്പോൾ ഇന്ത്യൻ താരം വിരാട് കോഹ്ലിക്ക് പരിക്ക്. ഹർഷൽ പട്ടേൽ എറിഞ്ഞ പന്ത് കൊണ്ടാണ് കോഹ്ലിക്ക് പരിക്കേറ്റത്. പ്രയാസം നേരിട്ടതോടെ കോഹ്ലി നെറ്റ്സ് വിട്ടു. അഗ്രസീവ് ശൈലിയിലാണ് കോഹ്‌ലി നെറ്റ്സിൽ ബാറ്റ് ചെയ്തിരുന്നത്. 

സെമിയുടെ തലേന്ന് ഋഷഭ് പന്ത് ആണ് ഇന്ത്യൻ താരങ്ങളിൽ പരിശീലനത്തിനായി ആദ്യം നെറ്റ്സിൽ ഇറങ്ങിയത്. ക്രീസിന് പുറത്തേക്കിറങ്ങിയും മറ്റും ഷോട്ടുകൾ കളിച്ച ഋഷഭ് പന്ത് ടൈമിങ്ങിൽ മികവ് കാണിച്ചാണ് നെറ്റ്സിൽ കളിച്ചത്. സെമിയിൽ ദിനേശ് കാർത്തിക്കോ ഋഷഭ് പന്തോ വിക്കറ്റിന് പിന്നിലെത്തുക എന്ന ആകാംക്ഷ നിലനിൽക്കെയാണ് നെറ്റ്സിൽ പന്ത് ബാറ്റിങ് പരിശീലനം നടത്തിയത്.

അതേസമയം, ടി20 ലോകകപ്പ് ഒന്നാം സെമിയിൽ പാകിസ്താനെതിരെ ടോസ് നേടിയ ന്യൂസിലൻറ് ബാറ്റിങ് തിരഞ്ഞെടുത്തു. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. പാകിസ്താൻ അന്തിമ ഇലവൻ: മുഹമ്മദ് രിസ്‌വാൻ, ബാബർ അസം, മുഹമ്മദ് നവാസ്, മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തികാർ അഹ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് വസീം, നസീം ഷാ, ഹാരിസ് റഊഫ്, ഷഹീൻ അഫ്രീദി

ന്യൂസിലൻറ് അന്തിമ ഇലവൻ: ഫിൻ അലൻ, ഡെവോൺ കോൺവേ, കെയ്ൻ വില്യംസൺ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്

ഗ്രൂപ്പിലെ കളികൾ നോക്കിയാൽ മുൻതൂക്കം ന്യൂസിലൻഡിനാണ്. ഒറ്റ മത്സരത്തിലെ കിവീസ് തോറ്റിട്ടുള്ളൂ. ബാറ്റർമാരും ബൗളർമാരും ഫോമിലാണ്. ഗ്ലെൻ ഫിലിപ്‌സ് കെയിൻ വില്യംസൺ ഡെവൺ കോൺവേ എന്നിവരാണ് ബാറ്റിങിലെ തുറുപ്പുചീട്ടുകൾ.ബോൾട്ടും സൗത്തിയും സാന്റ്‌നറും ബൗളിങിന് ചുക്കാൻ പിടിക്കും.

മറുപുറത്ത് നായകൻ ബാബർ അസം ഫോമിലല്ലാത്തത് പാകിസ്താന് തിരിച്ചടിയാണ്. ഷാൻ മസൂദും ഇഫ്തികർ അഹമ്മദും ഫോമിലാണ്. നാല് പേസർമാരും ഷദാബ് ഖാനുമാണ് ബൗളിങ് നിരയിൽ.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News